ഡല്‍ഹിയില്‍ സിന്തറ്റിക്ക് മരുന്നുകള്‍ നിര്‍മിക്കുന്ന അഞ്ച് പേര്‍ അറസ്റ്റില്‍

95 കിലോ ‘മെത്താംഫെറ്റാമൈന്‍’ എന്ന സിന്തറ്റിക് മയക്കുമരുന്ന് ഖര രൂപത്തിലും ദ്രാവക രൂപത്തിലും എന്‍.സി.ബി പിടികൂടിയിരുന്നു

ഡല്‍ഹിയില്‍ സിന്തറ്റിക്ക് മരുന്നുകള്‍ നിര്‍മിക്കുന്ന അഞ്ച് പേര്‍ അറസ്റ്റില്‍
ഡല്‍ഹിയില്‍ സിന്തറ്റിക്ക് മരുന്നുകള്‍ നിര്‍മിക്കുന്ന അഞ്ച് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിന്തറ്റിക്ക് മരുന്നുകള്‍ നിര്‍മിക്കുന്ന ലാബുകള്‍ കണ്ടെത്തി. മെക്‌സിക്കന്‍ ഡ്രഗ് കാര്‍ട്ടല്‍ കമ്പനിയുടെ കാര്‍ട്ടല്‍ ഡി ജാലിസ്‌കോ ന്യൂവ ജനറേഷനുമായി ബന്ധമുള്ള മരുന്നുകളാണ് ഇവിടെ നിര്‍മിക്കുന്നത്.
മരുന്നുകൾ നിർമ്മിക്കുന്ന തീഹാര്‍ ജയില്‍ വാര്‍ഡന്‍ ഉള്‍പ്പെടെ അറസ്റ്റിലായി. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടേതാണ് നടപടി.

ഒക്ടോബര്‍ 25ന് 95 കിലോ ‘മെത്താംഫെറ്റാമൈന്‍’ എന്ന സിന്തറ്റിക് മയക്കുമരുന്ന് ഖര രൂപത്തിലും ദ്രാവക രൂപത്തിലും എന്‍.സി.ബി പിടികൂടിയിരുന്നു. ഉത്തര്‍പ്രദേശിലെ കസാന ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു ഫാക്ടറിയിൽ പ്രവർത്തിച്ചിരുന്ന ലാബിന്റെ പരിസരത്ത് നിന്നാണ് മയക്കുമരുന്നുകൾ പിടികൂടിയത്. സിന്തറ്റിക് മരുന്നുകളുടെ നിര്‍മാണത്തിനായി ഇറക്കുമതി ചെയ്ത ഉപകരണങ്ങളും സ്ഥലത്തുനിന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്.

Also Read: നീലേശ്വരം വെടിക്കെട്ട് അപകടം; ഉത്തര മലബാർ ജലോത്സവം നവംബർ 17ലേക്ക് മാറ്റി

കണ്ടെത്തിയ യന്ത്രങ്ങൾ ഇറക്കുമതി ചെയ്തതിന് പിന്നില്‍ അറസ്റ്റിലായ തിഹാര്‍ ജയില്‍ വാര്‍ഡനും ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായിയുമാണെന്നാണ് എന്‍.സി.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ജ്ഞാനേശ്വര്‍ സിങ് പറയുന്നത്. ഇതിനുപുറമെ അസെറ്റോണ്‍, സോഡിയം ഹൈഡ്രോക്‌സൈഡ്, മെത്തിലീന്‍ ക്ലോറൈഡ്, പ്രീമിയം ഗ്രേഡ് എത്തനോള്‍, ടോലുയിന്‍, റെഡ് ഫോസ്ഫറസ്, എഥൈല്‍ അസറ്റേറ്റ് തുടങ്ങിയ രാസവസ്തുക്കളും എന്‍.സി.ബി പിടിച്ചെടുത്തിരുന്നു.

നേരത്തെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന വ്യവസായിലൂടെയാണ് ജയില്‍ വാര്‍ഡന്‍ കേസില്‍ ഉള്‍പ്പെടുന്നത്. മയക്കുമരുന്നിന്റെ ഗുണനിലവാരം പരിശോധിച്ചതിലൂടെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു രസതന്ത്രജ്ഞനും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ജ്ഞാനേശ്വര്‍ സിങ് അറിയിച്ചു.

Top