ടെക്‌നോളജി ആന്‍ഡ് എ.ഐ ലീഡര്‍ഷിപ്പ് എന്ന കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച് ഐ.ഐ.ടി ഡല്‍ഹി. എ.ഐ ആന്‍ഡ് മെഷീന്‍ ലേണിങ് ഫോര്‍ ബിനിനസ്, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, ബ്ലോക്ക് ചെയിന്‍, മെറ്റാവേഴ്‌സ് തുടങ്ങിയ വിഷയങ്ങളടങ്ങുന്നതാണ് കരിക്കുലം.
ALSO READ: 1.3 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്പ് മലയാളി വിദ്യാർഥിക്ക്
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.സെപ്റ്റംബര്‍ 25 ആണ് അവസാന തീയതി.
ഏഴ് മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. ആദ്യ ക്ലാസ് ജനുവരി 19-ന് ആരംഭിക്കും.
സൈബര്‍ സെക്യൂരിറ്റി അടിസ്ഥാനമാക്കി ഐടി സിസ്റ്റമുകളുടെ പരിപാലനം, എ.ഐ ഊന്നിയുള്ള നേതൃപ്പാടവം മെച്ചപ്പെടുത്തിയെടുക്കുക എന്നിവയ്ക്കും കോഴ്‌സ് സഹായകരമാകുന്നു. അധ്യാപകരുമായുള്ള സംവാദം, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവയും കോഴ്‌സിന്റെ ഭാഗമായി ഐ.ഐ.ടി ഡല്‍ഹി നടപ്പിലാക്കും. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.