കിംഗ് ഫിഷറും ബുള്ളറ്റും ഉള്‍പ്പെടെ 98 കോടി രൂപയുടെ അനധികൃത ബിയര്‍ പിടികൂടി

കിംഗ് ഫിഷറും ബുള്ളറ്റും ഉള്‍പ്പെടെ 98 കോടി രൂപയുടെ അനധികൃത ബിയര്‍ പിടികൂടി
കിംഗ് ഫിഷറും ബുള്ളറ്റും ഉള്‍പ്പെടെ 98 കോടി രൂപയുടെ അനധികൃത ബിയര്‍ പിടികൂടി

മൈസൂരിലെ യുണൈറ്റഡ് ബ്രൂവറീസിന്റെ ഒരു യൂണിറ്റില്‍ നിന്ന് 98.52 കോടി രൂപയുടെ അനധികൃത മദ്യം പിടികൂടി. അജ്ഞാത വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ രണ്ടിന് കര്‍ണാടക എക്‌സൈസ് വകുപ്പും കളക്ടറും തെരഞ്ഞെടുപ്പ് ഓഫീസര്‍മാരും ചേര്‍ന്ന് ബ്രൂവറി പരിശോധിച്ചത്. സംഭവത്തില്‍ 12 പേര്‍ക്കെതിരെ കേസെടുത്തു.

കിംഗ് ഫിഷറും ബുള്ളറ്റും ഉള്‍പ്പെടെ കേരളത്തിലേക്ക് കടത്താനുള്ള 98 കോടി രൂപയുടെ അനധികൃത ബിയര്‍ ആണ് പിടികൂടിയത്. അനുവദിച്ചതിലധികം ബിയര്‍ ഇവിടെ സൂക്ഷിച്ചിരുന്നതായി പരിശോധനയില്‍ വ്യക്തമായി. വിവിധ ബ്രാന്‍ഡുകളില്‍ നിന്നുള്ള 7000 ലിറ്റര്‍ ബിയര്‍ കുപ്പികള്‍ ഇവിടെ സൂക്ഷിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു.

Top