CMDRF

അനധികൃത ലഹരിമരുന്ന് വില്‍പന : യുവാവ് അറസ്റ്റില്‍

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അനധികൃത ലഹരിമരുന്ന് വില്‍പന : യുവാവ് അറസ്റ്റില്‍
അനധികൃത ലഹരിമരുന്ന് വില്‍പന : യുവാവ് അറസ്റ്റില്‍

അഴീക്കോട്: പൂതപാറ മയിലാടാത്തടത്ത് വാടക ക്വാര്‍ട്ടേഴ്സ് കേന്ദ്രികരിച്ച് അനധികൃത ലഹരിമരുന്ന് വില്‍പന നടത്തിവരുകയായിരുന്ന യുവാവ് അറസ്റ്റില്‍. ഫാസില നിവാസിലെ കെ. ഫഹദ് (20) എന്നയാളെ 5.242 ഗ്രാം മെതാഫിറ്റാമിന്‍, 10 ഗ്രാം കഞ്ചാവ് എന്നിവ കെ.എല്‍. 13 എസ് 1600 നമ്പര്‍ ഇന്നോവ കാറില്‍ സൂക്ഷിച്ചനിലയില്‍ ക്വാര്‍ട്ടേഴ്‌സിനു മുന്‍വശത്തവെച്ചാണ് പിടികൂടിയത്.

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. ഷാബു, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്) കെ.സി. ഷിബു, പ്രിവന്റിവ് ഓഫിസര്‍ (ഗ്രേഡ്) ടി. ഖാലിദ്, സിവില്‍ എക്സൈസ് ഓഫിസര്‍ പി.ടി. ശരത്, പി.വി. ഗണേഷ് ബാബു (കമീഷണര്‍ സ്‌ക്വാഡ്) വനിത സിവില്‍ എക്സൈസ് ഓഫിസര്‍ പി. സീമ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top