CMDRF

ആദിവാസികളുടെ ഭൂമിയില്‍ അനധികൃത മരം മുറി; അന്‍പതിലധികം മരങ്ങള്‍ മുറിച്ചു

ആദിവാസികളുടെ ഭൂമിയില്‍ അനധികൃത മരം മുറി; അന്‍പതിലധികം മരങ്ങള്‍ മുറിച്ചു
ആദിവാസികളുടെ ഭൂമിയില്‍ അനധികൃത മരം മുറി; അന്‍പതിലധികം മരങ്ങള്‍ മുറിച്ചു

കല്‍പ്പറ്റ: വയനാട് ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ അനധികൃത മരം മുറി നടന്നതായി കണ്ടെത്തി. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് മരം മുറി കണ്ടെത്തിയത്. അന്‍പതിലധികം വലിയ മരങ്ങള്‍ മുറിച്ചു. 30 മരങ്ങള്‍ കടത്തിക്കൊണ്ടുപോയി.വെണ്‍തേക്ക്, അയിനി, പാല, ആഫ്രിക്കന്‍ ചോല മരങ്ങളാണ് മുറിച്ചു കടത്തിയത്.

മുറിച്ചു കടത്തിയ മരങ്ങള്‍ വനം വകുപ്പ് പിടിച്ചെടുക്കുകയും ആറുപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. കോഴിക്കോട് , വയനാട് സ്വദേശികളാണ് പ്രതികള്‍. മരം കടത്താന്‍ ഉപയോഗിച്ച ലോറി പൊലീസ് പിടിച്ചെടുത്തു. 1986 ല്‍ സുഗന്ധഗിരി കാര്‍ഡമം പ്രൊജക്ടിന്റെ ഭാഗമായി പതിച്ചുകൊടുത്ത ചെന്നായ് കവലയിലെ ഭൂമിയിലാണ് മരംമുറി നടന്നത്.

Top