ഐ ആം ഹോട്ടീ, ഐ ആം നോട്ടീ ആന്റ് ഐ ആം സിക്സ്റ്റി;വൈറലായി രവി ശാസ്ത്രിയുടെ പോസ്റ്റ്

ഐ ആം ഹോട്ടീ, ഐ ആം നോട്ടീ ആന്റ് ഐ ആം സിക്സ്റ്റി;വൈറലായി രവി ശാസ്ത്രിയുടെ പോസ്റ്റ്
ഐ ആം ഹോട്ടീ, ഐ ആം നോട്ടീ ആന്റ് ഐ ആം സിക്സ്റ്റി;വൈറലായി രവി ശാസ്ത്രിയുടെ പോസ്റ്റ്

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം രവി ശാസ്ത്രിക്ക് ഫലിതങ്ങള്‍ പറയുന്നതിലും മികവുണ്ട്. ക്രിക്കറ്റ് കരിയര്‍ അവസാനിച്ചതിന് ശേഷം ഇന്ത്യയുടെ പരിശീലകനായിരുന്ന കാലയളവ് ഒഴിച്ചാല്‍ കമന്ററി ബോക്‌സിലെ സ്ഥിരസാന്നിധ്യമാണ് ശാസ്ത്രി. കമന്ററി ബോക്‌സിലെ ശാസ്ത്രിയുടെ പലപ്രയോഗങ്ങളും ക്രിക്കറ്റ് ആരാധകരെ ഏറെ രസിപ്പിച്ചിട്ടുള്ളതാണ്.

ശാസ്ത്രിയുടെ അത്തരത്തിലൊരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. തന്റെ ചിത്രത്തോടൊപ്പം ഐ ആം ഹോട്ടീ, ഐ ആം നോട്ടീ ആന്റ് ഐ ആം സിക്സ്റ്റി എന്നാണ് ശാസ്ത്രി കുറിച്ചിരിക്കുന്നത്.ഇന്ത്യന്‍ ടീമിന്റെ പരിശീലകനുമായിരുന്നു രവി ശാസ്ത്രി. വിദേശത്തടക്കം പരമ്പര വിജയങ്ങള്‍ നേടാന്‍ രവി ശാസ്ത്രിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഐസിസി കിരീടങ്ങള്‍ നേടാന്‍ കഴിയാതിരുന്നത് ശാസ്ത്രിയുടെ പരിശീലക കരിയറിന് തിരിച്ചടിയായി.

Top