ചിത്രങ്ങള്‍ തിരിച്ചറിയും; ജിപിടി 4 ടര്‍ബോയുടെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ച് ഓപ്പണ്‍ എഐ

ചിത്രങ്ങള്‍ തിരിച്ചറിയും; ജിപിടി 4 ടര്‍ബോയുടെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ച് ഓപ്പണ്‍ എഐ
ചിത്രങ്ങള്‍ തിരിച്ചറിയും; ജിപിടി 4 ടര്‍ബോയുടെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ച് ഓപ്പണ്‍ എഐ

ചിത്രങ്ങള്‍ തിരിച്ചറിയാനും വിശകലനം ചെയ്യാനും പുതിയ എഐ മോഡല്‍ ജിപിടി 4 ടര്‍ബോയുടെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ച് ഓപ്പണ്‍ എഐ. ചാറ്റ് ജിപിടി പ്ലസ് വരിക്കാര്‍ക്ക് ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേയ്സ് (എപിഐ) ആയി ഇത് ലഭിക്കും. 2023 ഡിസംബര്‍ 23 വരെയുള്ള വിവരങ്ങള്‍ ഉപയോഗിച്ച് പരിശീലിപ്പിച്ച കമ്പനിയുടെ ഏറ്റവും പുതിയ ജനറേറ്റീവ് എഐ മോഡലാണ് ജിപിടി 4- ടര്‍ബോ.

ജിപിടി-4 ടര്‍ബോ ഉപയോഗിച്ച് വസ്തുക്കളെ തിരിച്ചറിയുന്ന എഐ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കാന്‍ ഡെവലപ്പര്‍മാര്‍ക്ക് സാധിക്കും. ഒപ്പം കംപ്യൂട്ടര്‍ കോഡുകള്‍ നിര്‍മിക്കുന്നതിലും കൂടുതല്‍ കഴിവുറ്റതാണ്. ജിപിടി-4 ടര്‍ബോയുടെ എപിഐ ഡെവലപ്പര്‍മാര്‍ക്ക് അവരുടെ ആപ്പുകളിലും മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളിലും ഉപയോഗിക്കാനാവും.

ചാറ്റ് ജിപിടി പ്ലസ് ഉപഭോക്താക്കള്‍ക്കാണ് ജിപിടി-4 ടര്‍ബോ ഉപയോഗിക്കാനാവുക. പ്രതിമാസം ഏകദേശം 1650 രൂപയാണ് (20 ഡോളര്‍) ഈ സബ്സ്‌ക്രിപ്ഷന്‍ നിരക്ക്. മൈക്രോസോഫ്റ്റ് കോപൈലറ്റില്‍ ക്രിയേറ്റീവ്, പ്രിസൈസ് മോഡുകള്‍ വഴി ചാറ്റ്ജിപിടി 4- ടര്‍ബോയുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ചാറ്റ് ജിപിടി സൗജന്യമായും ലഭ്യമാണ്. എന്നാല്‍ 2022 ജനുവരി വരെയുള്ള വിവരങ്ങള്‍ മാത്രമേ സൗജന്യ പതിപ്പിലുണ്ടാവൂ. ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലോഗിന്‍ ചെയ്യാതെയും ചാറ്റ് ജിപിടി ഉപയോഗിക്കാനാവും.

Top