ആൾജിയേഴ്‌സ്: 2024 പാരിസ് ഒളിംപിക്‌സിൽ സൈബർ ആക്രമണം നേരിട്ട ബോക്‌സിംഗ് താരം ഇമാനെ ഖലീഫിന്റെ മേക്കോവർ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. തന്റെ ഹെയർ സ്‌റ്റൈൽ മാറ്റി പുതിയ ലുക്കിലെത്തിയ ഇമാനെ ഖലീഫിന് കായിക ലോകം കൈയ്യടിച്ച് സ്വീകരിക്കുകയാണ്. പാരിസ് ഒളിംപിക്‌സിൽ ജെൻഡർ വിവാദത്തിൽ അകപ്പെട്ട ആൾജീരിയൻ ബോക്‌സിംഗ് താരം, പുരുഷനാണെന്ന് പറഞ്ഞ് കളിയാക്കിയവർക്ക് മുന്നിൽ ഇടിക്കൂട്ടിൽ കരുത്ത് തെളിയിച്ച ഇമാനെ ഖലീഫ്, ഇപ്പോളിതാ താരത്തിന്റെ മേക്കോവർ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുകയാണ്.
സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് നിർമിച്ച വിഡിയോയിൽ, ഹെയർസ്‌റ്റൈൽ മാറ്റത്തിനൊപ്പം കമ്മലുകൂടിയണിഞ്ഞാണ് ഇമാനെ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അപ്ലോഡ് ചെയ്ത വിഡിയോ നിമിഷ നേരം കൊണ്ട് തന്നെ വൈറലായി.
അതേസമയം ഇമാനെയ്ക്ക് പിന്തുണയുമായി ലോകവും, കായിക താരങ്ങളും എത്തി. തനിക്കെതിരായ സൈബർ അധിക്ഷേപത്തിൽ യു എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ടെസ്ല സിഇഒ ഇലോൺ മസ്‌ക് തുടങ്ങിയവർക്കെതിരെ നിലവിൽ താരം നിയമനടപടി തുടങ്ങിയിട്ടുണ്ട്. അതേസമയം ബോക്സിങ്ങിൽ സ്വർണ മെഡൽ സ്വന്തമാക്കുന്ന ആദ്യ ആൾജീരിയൻ വനിതകൂടിയാണ് ഇമാനെ ഖലീഫ്.