വാഷിങ്ങ്ടൺ: അമേരിക്കൻ പ്രസിഡനറ് ഡോണൾഡ് ട്രംപിനെതിരെ ശക്തമായ പ്രധിക്ഷേധം. കുടിയേറ്റക്കാർ ഉൾപ്പടെയുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്രംപ് ഇന്റർനാഷണൽ ഹോട്ടലിന് മുന്നിൽ പ്രതിഷേധം അരങ്ങേറിയത്. വനിതകളാണ് പ്രതിഷേധക്കാരിൽ ഏറെയും.
തങ്ങൾ ഒറ്റക്കാവില്ലെന്ന് മുദ്രാവാക്യം മുഴക്കി സ്ത്രീ അവകാശങ്ങൾക്കും വേണ്ടിയാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. വെള്ളിയാഴ്ചയും സമാനരീതിയിലുള്ള പ്രതിഷേധം അമേരിക്കയിലുണ്ടായിരുന്നു. ഫാസിസത്തെ ചെറുത്ത് തോൽപ്പിക്കണമെന്ന അവകാശപ്പെട്ടായിരുന്നു പ്രതിഷേധമുണ്ടായത്. പോർട്ട്‍ലാൻഡിലെ സിറ്റിഹാളിന് സമീപത്തായിരുന്നു പ്രതിഷേധം.
538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 312 എണ്ണം നേടിയാണ് അമേരിക്ക പ്രസിഡന്റായി ട്രംപ് വീണ്ടും അധികാരത്തിലേക്ക് എത്തുന്നത്. 226 സീറ്റുകളിലാണ് കമല ഹാരിസ് വിജയിച്ചത്. നാലു വർഷം മുൻപത്തെ തോൽവിയുടെ കണക്കുതീർത്താണ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണൾഡ് ട്രംപിന്റെ തിരിച്ചുവരവ്.