കൂവപ്പൊടിയുടെ പ്രാധാന്യം

കൂവപ്പൊടിയുടെ പ്രാധാന്യം
കൂവപ്പൊടിയുടെ പ്രാധാന്യം

കൂവപ്പൊടി, കൂവക്കിഴങ്ങ് എന്നിവയൊക്കെ നാം കേട്ടിട്ടുള്ളവയാണ്. കൂവപ്പായസവും കൂവനൂറുമെല്ലാം ഇതിന്റെ വകഭേദങ്ങളായി വരും. ഇതുകൊണ്ടുണ്ടാക്കുന്ന ആരോറൂട്ട് ബിസ്‌കറ്റ് എന്നിവയും നമുക്ക് പരിചയമുളളതാണ്. ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ് കൂവക്കിഴങ്ങ്. ഇത് ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന കൂവപ്പൊടി കൊണ്ടുള്ള വിഭവങ്ങളും മികച്ചതാണ്. ഏതു വിധേനയാണ് കൂവ ആരോഗ്യപരമാണെന്ന് പറയാനാകുന്നതെന്നറിയാം. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, മറ്റ് സുപ്രധാന പോഷകങ്ങള്‍ എന്നിവയുടെ സമ്പുഷ്ടമായ ഉറവിടമാണ് കൂവപ്പൊടി. ചേന, കപ്പ, മധുരക്കിഴങ്ങ് എന്നിവയോട് സാമ്യമുള്ള ഒരു അന്നജം അടങ്ങിയ പച്ചക്കറിയാണ് കൂവക്കിഴങ്ങ്. മറ്റ് കിഴങ്ങുകളേക്കാള്‍ 5 ഗ്രാം പ്രോട്ടീന്‍ അരോറൂട്ട് കൂടുതല്‍ നല്‍കുന്നു. ഇത് ശരീരത്തിന്റെ സാധാരണ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു. അത് ധാരാളം ഔഷധ, ചികിത്സാ ഗുണങ്ങള്‍ നല്‍കുന്നു.

മറ്റ് അന്നജങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാര്‍ബോഹൈഡ്രേറ്റ്, അവശ്യ പോഷകങ്ങള്‍ എന്നിവ ഇതില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഉത്തമ കിഴങ്ങുവര്‍ഗമാണ് ഇത്. കൂവ പൊടിയില്‍ 32% പ്രതിരോധശേഷിയുള്ള അന്നജവും വലിയ അളവില്‍ ലയിക്കാത്ത ഫൈബറും അടങ്ങിയിരിക്കുന്നു, ഇത് വിശപ്പ് അനുഭവപ്പെടാതെ സംതൃപ്തരാക്കുകയും ചെയ്യുന്നു. ഇത് വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. പ്രോട്ടീന്റെ നല്ല ഉറവിടം കൂടിയായ കൂവ വയര്‍ നിറച്ച് നിര്‍ത്താനും അനാവശ്യമായ വിശപ്പ് നിയന്ത്രിക്കുന്നതിനും കലോറി കുറയ്ക്കുവാനും സഹായിക്കുകയും ചെയ്യുന്നു. വയറിളക്കവും മറ്റ് ദഹന സംബന്ധമായ അപാകതകളും ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ പരമ്പരാഗത പരിഹാരമായും ഇത് ഉപയോഗിക്കുന്നു.

ബി-വിറ്റാമിനുകളായ റിബോഫ്‌ലേവിന്‍, നിയാസിന്‍, ഫോളേറ്റ് എന്നിവ കൂവയില്‍ അടങ്ങിയിട്ടുണ്ട്. നല്ല കൊളസ്‌ട്രോള്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും നിയാസിന്‍ വളരെയധികം ഗുണം ചെയ്യും. ഇത് ചുവന്ന രക്താണുക്കളുടെ രൂപവത്കരണത്തിനും കോശങ്ങളുടെ വിഭജനത്തിനും വളര്‍ച്ചയ്ക്കും വിളര്‍ച്ച ചികിത്സിക്കുന്നതിനും സഹായിക്കുന്നു. നിരവധി ശാരീരിക പ്രക്രിയകളും പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്നതില്‍ ബി- കോംപ്ലക്‌സ് വിറ്റാമിനുകള്‍ക്ക് പ്രധാന പങ്കുണ്ട്. ഇതുകൂടാതെ, നാഡീവ്യവസ്ഥയിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിക്കുന്നത് ബുദ്ധിശക്തി, ഓര്‍മ്മശക്തി, തലച്ചോറിന്റെ ശക്തി എന്നിവ വര്‍ദ്ധിപ്പിക്കുന്നു.

ഹൃദയ സംബന്ധമായ രോഗങ്ങള്‍ പിടിപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ, കൂവയില്‍ അടങ്ങിയ ബയോ ആക്റ്റീവ് സംയുക്തങ്ങളായ ആല്‍ക്കലോയിഡുകള്‍, ഫിനോളിക് സംയുക്തങ്ങള്‍, ഫ്‌ലൂവോണുകള്‍, സപ്പോണിനുകള്‍ എന്നിവ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഡിസ്ലിപിഡീമിയ രോഗികളില്‍ കൊഴുപ്പ് ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. കൂവയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം വൃക്കയില്‍ നിന്നുള്ള മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും വൃക്കകളുടെ പ്രവര്‍ത്തനം ആരോഗ്യകരമാണെന്ന് ഉറപ്പാക്കുന്നതിനും ഇത് നിര്‍ണ്ണായകമാണ്. ഇവ കൂടാതെ, മൂത്രസഞ്ചി, മൂത്രനാളി അണുബാധ എന്നിവ ചികിത്സിക്കാന്‍ കൂവ പൊടിയുടെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ സഹായിക്കുന്നു.

ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കവും ഭംഗിയും തിരികെ കൊണ്ടുവരുന്നതിനും ആരോറൂട്ട് അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ് മാസ്‌ക് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. കൂവ മുഖക്കുരുവിന്റെ പാടുകള്‍, തിണര്‍പ്പ്, നിറവ്യത്യാസം എന്നിവയ്ക്ക് നല്ലൊരു പരിഹാരമാണ് കൂടാതെ, ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയ കൂവ പൊടി ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കുന്ന സൗന്ദര്യസംരക്ഷണ ഉല്‍പ്പന്നങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നു. കൂടുതല്‍ വായിക്കൂബി-വിറ്റാമിനുകളായ റിബോഫ്‌ലേവിന്‍, നിയാസിന്‍, ഫോളേറ്റ് എന്നിവ കൂവയില്‍ അടങ്ങിയിട്ടുണ്ട്. നല്ല കൊളസ്‌ട്രോള്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും നിയാസിന്‍ വളരെയധികം ഗുണം ചെയ്യും. ഇത് ചുവന്ന രക്താണുക്കളുടെ രൂപവത്കരണത്തിനും കോശങ്ങളുടെ വിഭജനത്തിനും വളര്‍ച്ചയ്ക്കും വിളര്‍ച്ച ചികിത്സിക്കുന്നതിനും സഹായിക്കുന്നു. നിരവധി ശാരീരിക പ്രക്രിയകളും പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്നതില്‍ ബി- കോംപ്ലക്‌സ് വിറ്റാമിനുകള്‍ക്ക് പ്രധാന പങ്കുണ്ട്.

ഇതുകൂടാതെ, നാഡീവ്യവസ്ഥയിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിക്കുന്നത് ബുദ്ധിശക്തി, ഓര്‍മ്മശക്തി, തലച്ചോറിന്റെ ശക്തി എന്നിവ വര്‍ദ്ധിപ്പിക്കുന്നു ഹൃദയ സംബന്ധമായ രോഗങ്ങള്‍ പിടിപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ, കൂവയില്‍ അടങ്ങിയ ബയോ ആക്റ്റീവ് സംയുക്തങ്ങളായ ആല്‍ക്കലോയിഡുകള്‍, ഫിനോളിക് സംയുക്തങ്ങള്‍, ഫ്‌ലൂവോണുകള്‍, സപ്പോണിനുകള്‍ എന്നിവ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഡിസ്ലിപിഡീമിയ രോഗികളില്‍ കൊഴുപ്പ് ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. കൂവയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം വൃക്കയില്‍ നിന്നുള്ള മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും വൃക്കകളുടെ പ്രവര്‍ത്തനം ആരോഗ്യകരമാണെന്ന് ഉറപ്പാക്കുന്നതിനും ഇത് നിര്‍ണ്ണായകമാണ്. ഇവ കൂടാതെ, മൂത്രസഞ്ചി, മൂത്രനാളി അണുബാധ എന്നിവ ചികിത്സിക്കാന്‍ കൂവ പൊടിയുടെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കവും ഭംഗിയും തിരികെ കൊണ്ടുവരുന്നതിനും ആരോറൂട്ട് അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ് മാസ്‌ക് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. കൂവ മുഖക്കുരുവിന്റെ പാടുകള്‍, തിണര്‍പ്പ്, നിറവ്യത്യാസം എന്നിവയ്ക്ക് നല്ലൊരു പരിഹാരമാണ് കൂടാതെ, ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയ കൂവ പൊടി ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കുന്ന സൗന്ദര്യസംരക്ഷണ ഉല്‍പ്പന്നങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നു.

Top