ന്യൂഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലുള്ള സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയിൽ പുരോഗതി. പാർട്ടി കേന്ദ്രകമ്മിറ്റി ഇത് സംബന്ധിച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കി. നിലവിൽ ഡൽഹി എയിംസിലാണ് യെച്ചൂരി ചികിത്സയിലുള്ളത്.
ഓഗസ്റ്റ് 19നാണ് യെച്ചൂരിയെ എയിംസിൽ എമർജൻസി വാർഡിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റുകയായിരുന്നു. യെച്ചൂരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. പ്രത്യേക ഡോക്ടർ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം.