CMDRF

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ചാൻസലർ സ്ഥാനത്തേക്ക് മത്സരിക്കണം; അപേക്ഷയുമായി ഇമ്രാൻഖാൻ

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ചാൻസലർ സ്ഥാനത്തേക്ക് മത്സരിക്കണം; അപേക്ഷയുമായി ഇമ്രാൻഖാൻ
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ചാൻസലർ സ്ഥാനത്തേക്ക് മത്സരിക്കണം; അപേക്ഷയുമായി ഇമ്രാൻഖാൻ

കറാച്ചി: ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാല ചാൻസലർ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള അപേക്ഷ സമർപ്പിച്ച് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. ജയിലിൽ കഴിയുന്ന ഇമ്രാൻഖാൻ പിടിഐയുടെ ലണ്ടൻ വക്താവ് സയ്യിദ് സുൽഫിക്കർ ബുഖാരി വഴിയാണ് അപേക്ഷ നൽകിയത് ഓക്സ്ഫോർഡിലെ പൂർവ്വ വിദ്യാർത്ഥിയായ ഇമ്രാൻഖാൻ 1972-75 കാലത്താണ് ബിരുദം നേടുന്നത്.

ഹോങ്കോങ്ങിന്റെ അവസാന ബ്രിട്ടീഷ് ഗവർണറായിരുന്ന ക്രിസ് പാറ്റൻ ഫെബ്രുവരിയിൽ ഓക്‌സ്‌ഫോർഡ് ചാൻസലർ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇമ്രാന്റെ നീക്കം. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ഒരു വർഷത്തോളമായി ഇമ്രാൻഖാൻ ജയിലിലാണ്. ഫെബ്രുവരിയിൽ നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ചില കേസുകളിൽ നിന്നും അദ്ദേഹത്തെ കുറ്റവിമുക്തമാക്കിയിരുന്നു.

ഇമ്രാൻഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടിയെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പാക് സർക്കാർ. രാജ്യദ്രോഹം ചൂണ്ടിക്കാട്ടിയാണ് നിരോധനം. കഴിഞ്ഞ ദിവസം ഇമ്രാൻഖാന്റെ മുന്നാം ഭാര്യ ബുഷ്റാ ബീബിയുടെ ആത്മീയ പരിവേഷം തട്ടിപ്പാണെന്ന വാർത്ത പുറത്ത് വന്നിരുന്നു. മുൻ ഐഎസ്ഐ മേധാവി ഫായിസ് ഹമീദും ബുഷ്റാ ബീബിയും ചേർന്ന് ഇമ്രാനെ പറ്റിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Top