സ്വകാര്യദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്ത് പാകിസ്ഥാനി ടിക്ടോക്ക് താരം ഇംഷാ റഹ്മാൻ. താരത്തിന്റേത് എന്ന പേരിൽ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിൽനിന്ന് താരം വിട്ടുനിന്നത്. പാകിസ്ഥാനി ടിക്ടോക്കറായ മിനാഹിൽ മാലിക്കിന്റേതെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള സ്വകാര്യ ദൃശ്യങ്ങളും നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പങ്കാളിയുമൊത്തുള്ള ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. എന്നാൽ, ഈ വീഡിയോ വ്യാജമാണെന്നും വിഷയത്തിൽ പരാതി നൽകിയതായും താരം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇംഷാ റഹ്മാന്റേതെന്ന തരത്തിലും വീഡിയോ പുറത്തുവന്നത്. ഇംഷാ റഹ്മാന്റേതെന്ന രീതിയിൽ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് വീഡിയോകൾ വ്യാപകമായി പ്രചരിപ്പിച്ചത്.
എന്നാൽ, എവിടെനിന്നാണ് വീഡിയോ പ്രചരിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വീഡിയോ പുറത്തായതിനു പിന്നാലെ താരത്തിനെതിരേ വ്യാപക ട്രോളുകളും അധിക്ഷേപങ്ങളും നേരിടേണ്ടിവന്നു. ഇതിനു പിന്നാലെയാണ് ഇംഷ തന്റെ ഇൻസ്റ്റഗ്രാം, ടിക്ടോക്ക് അക്കൗണ്ടുകൾ ഡിആക്ടിവേറ്റ് ചെയ്തത്. രണ്ട് ലക്ഷത്തോളം ഫോളോവേഴ്സായിരുന്നു ടിക്ടോക്കിൽ ഇംഷയ്ക്കുണ്ടായിരുന്നത്.