കണ്ണൂര്‍: വിവാഹത്തിനെത്തിയ പെണ്‍കുട്ടിയുടെ മുടിമുറിച്ച സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ ആവശ്യമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പെണ്‍കുട്ടിക്കും കുടുംബത്തിനും പരാതിയില്ലാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ താല്പര്യത്തിനെതിരെ പ്രവര്‍ത്തിക്കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു. പയ്യന്നൂര്‍ എസ്.എച്ച്.ഒയില്‍നിന്ന് കമ്മിഷന്‍ റിപ്പോര്‍ട്ട് വാങ്ങി. 2022 ഡിസംബര്‍ 31-ന് കരിവെള്ളൂര്‍ ആണൂര്‍ ഓഡിറ്റേറിയത്തിലാണ് സംഭവം നടന്നത്.
വിവാഹ ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തി മുടികെട്ടുന്നതിനിടെയാണ് മുടി ആരോ മുറിച്ചുവെന്നത് മനസിലാകുന്നത്. ഭക്ഷണ കഴിക്കുന്നതിനുള്ള തിരക്കിനിടെയായിരിക്കും മുടി മുറിച്ചെതെന്ന് പെണ്‍കുട്ടി പറയുന്നു. വിവാഹത്തിന്റെ വീഡിയോയില്‍ സൂക്ഷ്മമായി പരിശോധിച്ചെങ്കിലും ഒന്നുെ കണ്ടെത്താനായില്ല. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ചെയ്യുകയായിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വ്യക്തിപരമായി താത്പര്യമില്ലെന്ന് പെണ്‍കുട്ടിയും മാതാപിതാക്കളും അറിയിച്ചതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.