CMDRF

ബിസിനസ് പൊടിപൊടിച്ച് ഓണക്കാലം: 350 കോടി കടന്ന് സദ്യ വില്പന

250 രൂപ മുതൽ 2,500 രൂപയോളം സദ്യ വില

ബിസിനസ് പൊടിപൊടിച്ച് ഓണക്കാലം: 350 കോടി കടന്ന് സദ്യ വില്പന
ബിസിനസ് പൊടിപൊടിച്ച് ഓണക്കാലം: 350 കോടി കടന്ന് സദ്യ വില്പന

കൊച്ചി: സദ്യയില്ലാത്ത ഓണമില്ല മലയാളിക്ക്. പഴം, പപ്പടം, പരിപ്പ്, നെയ്യ്, ചോറ്, സാമ്പാര്‍, അവിയല്‍, കൂട്ടുകറി, പച്ചടി, കിച്ചടി രണ്ട് കൂട്ടം പായസം തുടങ്ങിയ വിഭങ്ങള്‍കൂടി ആകുമ്പോള്‍ സദ്യ കേമമാണ്. മലയാളിക്ക് ഓണസദ്യ ഒരുക്കി കാറ്ററിങ്-ഹോട്ടല്‍ മേഖല മത്സരിക്കുകയാണ്. ഓഗസ്റ്റ് അവസാന വാരം മുതല്‍ ബുക്കിങ് ആരംഭിച്ചിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 40-60 ശതമാനം അധിക ബുക്കിങ് ഇത്തവണയുണ്ട്.

ഓഫീസുകള്‍, കോളേജുകള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്നുള്ള വലിയ ഓര്‍ഡറുകള്‍ക്ക് പുറമേ, വീടുകളില്‍നിന്ന് സദ്യ ബുക്ക് ചെയ്തവരുടെയും എണ്ണം ഇത്തവണ കൂടുതലാണ്. 350-400 കോടി രൂപയുടെ സദ്യ ബിസിനസാണ് ഇത്തവണ ഓണക്കാലത്ത് കേരളത്തില്‍ നടക്കുന്നതെന്ന് മേഖല കണക്കാക്കുന്നു.

ALSO READ: http://‘ദൗത്യം കൃത്യതയോടെ പൂര്‍ത്തിയാക്കി!’; അമരന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി ശിവകാര്‍ത്തികേയന്‍

സദ്യ ഓര്‍ഡറുകളില്‍ 60 ശതമാനവും തിരുവോണ ദിവസത്തേക്കുള്ളതാണ്. കുറഞ്ഞത് അഞ്ച് പേരുടെ സദ്യകളാണ് മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ളത് .അഞ്ച് പേര്‍ക്ക് ശരാശരി 1,750-2,000 രൂപയാണ് നിരക്ക്. ഹോട്ടലുകളില്‍ കുറഞ്ഞത് ഒരാള്‍ക്ക് 250 രൂപ മുതല്‍ സദ്യ ലഭിക്കും. വിഭവങ്ങളുടെ എണ്ണത്തിനനുസരിച്ച് വിലയില്‍ വ്യത്യാസംവരുമെന്ന് ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പാക്ക് ചെയ്തു നല്‍കാനുള്ള ബുദ്ധിമുട്ടുള്ളതിനാല്‍ പലരും ചെറിയ ഓര്‍ഡറുകള്‍ എടുക്കുന്നില്ല.

ഇലയടക്കം പ്രത്യേകം ബോക്‌സിലാണ് സദ്യ എത്തുക. വലിയ ഹോട്ടലുകളില്‍ കുറഞ്ഞത് 800 രൂപ മുതലാണ് വില. വലിയ നക്ഷത്ര ഹോട്ടലുകളില്‍ നികുതി ഉള്‍പ്പെടെ ഇത് 2,600 രൂപയോളം വരും. വന്‍കിട ഹോട്ടലുകളില്‍ തിരുവോണ ദിവസത്തേക്കുള്ള സദ്യയുടെ ബുക്കിങ് ഉയര്‍ന്നിട്ടുമുണ്ട്.ഓണക്കാലം ബിസിനസ് പൊടിപൊടിക്കുകയാണ് . വൻ ഹോട്ടലുകൾ വീടുകളിലേക്കുള്ള ഓര്‍ഡറുകളും എടുക്കുന്നുണ്ട്.

Top