CMDRF

ആലപ്പുഴയില്‍ ആശുപത്രി ശുചി മുറിയില്‍ കുളിക്കാന്‍ കയറിയ 10 വയസുകാരിക്കുനേരെ അതിക്രമം; യുവാവ് അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴയില്‍ പത്തു വയസുകാരിക്കുനേരെ അതിക്രമത്തിന് ശ്രമിച്ച യുവാവ് അറസ്റ്റില്‍. ആശുപത്രി ശുചി മുറിയില്‍ കുളിക്കാന്‍ കയറിയ 10 വയസുകാരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച യുവാവ് ആണ് അറസ്റ്റിലായത്. പുന്നപ്ര കപ്പക്കട പൊള്ളിയില്‍ അരുണിനെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു സംഭവം.

കുട്ടിയുടെ മാതാവ് ഇവിടെ ചികിത്സയിലാണ്. അമ്മയക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്ന കുട്ടി ശുചിമുറിയില്‍ കുളിക്കാന്‍ കയറിയപ്പോഴാണ് സംഭവം. കുട്ടി നിലവിളിച്ചതിനെത്തുടര്‍ന്ന് ആളുകളെത്തി യുവാവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

Top