CMDRF

അമേരിക്കയില്‍ പഞ്ചാബ് സ്വദേശിയെ ഇന്ത്യന്‍ വംശജന്‍ വെടിവെച്ചു കൊന്നു

അമേരിക്കയില്‍ പഞ്ചാബ് സ്വദേശിയെ ഇന്ത്യന്‍ വംശജന്‍ വെടിവെച്ചു കൊന്നു
അമേരിക്കയില്‍ പഞ്ചാബ് സ്വദേശിയെ ഇന്ത്യന്‍ വംശജന്‍ വെടിവെച്ചു കൊന്നു

ന്യൂഡല്‍ഹി: യു.എസിലെ ന്യൂ ജഴ്സിയിയിലെ മിഡില്‍സെക്സ് കൗണ്ടിയില്‍ ഇന്ത്യന്‍ വംശജന്‍ നടത്തിയ വെടിവെയ്പില്‍ പഞ്ചാബ് സ്വദേശി കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. പഞ്ചാബ് സ്വദേശി ജസ്‌വീര്‍ കൗര്‍ (29) ആണ് കൊല്ലപ്പെട്ടത്. 20 വയസുള്ള ബന്ധു ഗഗന്‍ദീപ് കൗറിന്റെ നില ഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച യു.എസിലെ ന്യൂജേഴ്സിയിലെ കാര്‍ട്ടാരെറ്റില്‍ ആയിരുന്നു സംഭവം. പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലെ നൂര്‍മഹല്‍ സ്വദേശികളാണ് ഇരുവരും.

പ്രതി ഗൗരവ് ഗില്‍ എന്ന 19 കാരനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ജലന്ധര്‍ ജില്ലയിലെ ഹുസൈന്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ഗില്ലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു.

പ്രതി ന്യൂജേഴ്സിയിലെ ജസ്വീറിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മിഡില്‍സെക്സ് കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.

വെടിവെയ്പിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല. ജലന്ധറില്‍ ഐ.ഇ.എല്‍.ടി.എസ് കോച്ചിങ് ക്ലാസില്‍ വെച്ച് ഗൗരവിന് ഗഗന്‍ദീപിനെ അറിയാമായിരുന്നുവെന്നാണ് വിവരം. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Top