അമേരിക്കയില്‍ ഏറ്റവും വളര്‍ച്ച മലയാളി സമൂഹത്തിന് : രാജ് കൃഷ്ണമൂര്‍ത്തി

അമേരിക്കയില്‍ ഏറ്റവും വളര്‍ച്ച മലയാളി സമൂഹത്തിന് : രാജ് കൃഷ്ണമൂര്‍ത്തി
അമേരിക്കയില്‍ ഏറ്റവും വളര്‍ച്ച മലയാളി സമൂഹത്തിന് : രാജ് കൃഷ്ണമൂര്‍ത്തി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഏറ്റവും വളരുന്നത് മലയാളി സമൂഹമാണെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം രാജ കൃഷ്ണാമൂര്‍ത്തി പറഞ്ഞു.ബെഥെസ്ഡ മോണ്ട് ഗോമറി കൗണ്ടി മായിരയറ്റ് ഹോട്ടല്‍ കോണ്‍ഫറന്‍സ് സെന്റ്‌ററില്‍ അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 21-ാമത് അന്തര്‍ദ്ദേശീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ചു. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ മലയാളികളിലെ യുവ തലമുറ ശ്രമിക്കണമെന്ന് ബാബു സ്റ്റീഫന്‍ കേരളത്തിലും ഇന്ത്യയിലും ഇപ്പോള്‍ അമേരിക്കയിലും അധികാര കേന്ദ്രത്തോട് അടുത്ത് നില്‍ക്കും വിധം ഫൊക്കാനയെ വളര്‍ത്താന്‍ ഡോ.ബാബു സ്റ്റീഫന് കഴിഞ്ഞതായി മുന്‍ അമേരിക്കന്‍ അംബാസിഡര്‍ ഡോ. ടിപി ശ്രീനിവാസന്‍ പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യ പ്രഭാഷണം നടത്തി .

നടനും എംഎല്‍എയുമായ മുകേഷ്, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ എഎ റഷീദ്, മുരുകന്‍ കാട്ടാക്കട, ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ. കല ഷാഹി തുടങ്ങിയവര്‍ പങ്കെടുത്തു.കണ്‍വന്‍ഷന് മുന്നോടിയായി നടന്ന ഉജ്വല ഘോഷയാത്രയില്‍ താലപ്പൊലിയേന്തിയ വനിതകള്‍ , ചെണ്ടമേളം, പരമ്പരാഗത കേരളീയ കലാരൂപങ്ങള്‍ തുടങ്ങിയവ അണിനിരന്നു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി,മുകേഷ് എം എല്‍ എ , മുന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍, ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ഡോ. കല ഷഹി , വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ് ,ട്രഷറര്‍ ബിജു കൊട്ടാരക്കര ,ന്യൂന പക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ .എ എ റഷീദ്,വിമന്‍സ് ഫോറം ചെയര്‍മാന്‍ ഡോ . ബ്രിജിറ്റ് ജോര്‍ജ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തങ്കച്ചന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Top