ഉത്തര്‍പ്രദേശിലെ അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ കോണ്‍ഗ്രസില്‍ തീരുമാനമായില്ല. എന്നാല്‍ പ്രിയങ്കക്കായി റായ്ബറേലിയില്‍ പോസ്റ്ററും അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെയും അഖിലേഷ് യാദവിന്റെയും ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. ഇതിനിടെ അമേഠിയില്‍ വന്‍ റാലിയ്ക്ക് കോണ്‍ഗ്രസ് അനുമതി തേടിയിട്ടുണ്ട്.ഗാന്ധി കുടുംബത്തിലെ ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമേഠിയില്‍ പ്രതിഷേധം നടത്തിയിരുന്നു. ബാക്കിയുള്ള അഞ്ച് ഘട്ടങ്ങളിലായി 353 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഇതില്‍ 330 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ട്.
അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി വരികയാണ്. ഇരു മണ്ഡലങ്ങളിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം നാളെയാണ്. അഞ്ചാം ഘട്ടമായ മേയ് 20നാണ് രണ്ട് സീറ്റുകളിലേക്കും വോട്ടെടുപ്പ്.