ജനക്കൂട്ടത്തെ കാണുമ്പോള്‍ ഉത്കണ്ഠ കൂടും :സായ് പല്ലവി

യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ

ജനക്കൂട്ടത്തെ കാണുമ്പോള്‍ ഉത്കണ്ഠ കൂടും :സായ് പല്ലവി
ജനക്കൂട്ടത്തെ കാണുമ്പോള്‍ ഉത്കണ്ഠ കൂടും :സായ് പല്ലവി

പലർക്കും ആളുകൾ കൂടുതലുള്ള ഇടങ്ങളും , അപരിചിതരോട് ഇടപഴകുന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരത്തിലൊരു പ്രശ്നം താൻ അനുഭവിക്കുന്നതായി നടി സായി പല്ലവി. പ്രശംസിക്കുമ്പോഴും, ജനക്കൂട്ടം ചുറ്റിലുമുണ്ടാവുമ്പോഴും തന്റെ ഉത്കണ്ഠ കൂടുമെന്ന് സായി പല്ലവി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.

പേടിയുള്ള ആളാണ് താന്‍. മുന്നില്‍ കുറേ ആളുകളെ കാണുമ്പോള്‍ ടെന്‍ഷന്‍ കൂടും. അത് ഷൂട്ടിങ് സെറ്റിലായാലും അങ്ങനെ തന്നെ. ജനക്കൂട്ടം ചുറ്റിലുമുണ്ടാവുമ്പോള്‍ ഉത്കണ്ഠ കൂടും. അതിപ്പോള്‍ ആളുകള്‍ പ്രശംസിക്കുമ്പോഴും അങ്ങനെ തന്നെയാണ് – സായ് പല്ലവി പറഞ്ഞു.

ALSO READ: ഒടിടി റിലീസിനൊരുങ്ങി വേട്ടയ്യന്‍

മേക്കപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ ഇപ്പോഴും മേക്കപ്പ് ചെയ്യാറില്ലെന്നാണ് നടിയുടെ മറുപടി .ക്യാരക്ടറിന് വേണ്ടി മാത്രം മിനിമല്‍ മേക്കപ്പിട്ടിരുന്നു എന്നും സായി കൂട്ടിച്ചേർത്തു.

Top