ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍ ആക്രമിച്ച പശു ഗുരുതരാവസ്ഥയില്‍

ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍ ആക്രമിച്ച പശു ഗുരുതരാവസ്ഥയില്‍
ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍ ആക്രമിച്ച പശു ഗുരുതരാവസ്ഥയില്‍

മൂന്നാര്‍: ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍ ആക്രമിച്ച പശു ഗുരുതരാവസ്ഥയില്‍. സിങ്ക് കണ്ടം ഓലപ്പുരക്കല്‍ സരസമ്മ പൗലോസിന്റെ പശുവിനെയാണ് ചക്കക്കൊമ്പന്‍ ആക്രമിച്ചത്. ഇന്നലെയായിരുന്നു ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായത്. പരാതി അറിയിച്ചിട്ട് ഇതുവരെയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയില്ല. പശുവിനെ തീറ്റുന്നതിനിടയില്‍ ആനയെ ഓടിക്കാന്‍ വനം വകുപ്പ് വാച്ചര്‍മാര്‍ കാടിന് തീയിട്ടതായി നാട്ടുകാര്‍ ആരോപിച്ചു. ഇത് കണ്ട് വിരണ്ടോടിയ ആന പശുവിനെ ആക്രമിക്കുകയായിരുന്നു.

പശു അവശനിലയിലായതോടെ കുടുംബത്തിന്റെ വരുമാനമാര്‍ഗ്ഗവും മുടങ്ങി. മേഖലയിലെ പുല്‍മേടുകള്‍ക്ക് കഴിഞ്ഞ ഒരു മാസമായി വ്യാപകമായി തീപിടുത്തം ഉണ്ടാകാറുണ്ട്. തീപിടുത്തത്തിന് പിന്നില്‍ ആരെന്ന് അറിയില്ലെന്ന് വനം വകുപ്പ് പറഞ്ഞു. ഇതേസമയം തീ കൊടുക്കുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.ആന വരുന്നത് കണ്ട് സരസമ്മ ഓടി രക്ഷപ്പെട്ടു. ഏഴ് ലിറ്റര്‍ പാല്‍ ചുരത്തുന്ന പശുവും കിടാവും ആണ് കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗ്ഗം.

Top