ചൂരൽമലയിലും മുണ്ടക്കൈയിലും വ്യക്തമായ പ്ലാനിലൂടെയാണ് രക്ഷാപ്രവർത്തനം മുന്നോട്ടുപോകുന്നത്; കെ. രാജൻ

ചൂരൽമലയിലും മുണ്ടക്കൈയിലും വ്യക്തമായ പ്ലാനിലൂടെയാണ് രക്ഷാപ്രവർത്തനം മുന്നോട്ടുപോകുന്നത്; കെ. രാജൻ
ചൂരൽമലയിലും മുണ്ടക്കൈയിലും വ്യക്തമായ പ്ലാനിലൂടെയാണ് രക്ഷാപ്രവർത്തനം മുന്നോട്ടുപോകുന്നത്; കെ. രാജൻ

കല്പറ്റ: രാജ്യത്തിന് തന്നെ മാതൃകയാക്കാൻ കഴിയുന്ന രീതിയിലുള്ള ‘കേരളമോഡൽ’ പുനരധിവാസ പദ്ധതിയായിരിക്കും വയനാട്ടിലേതെന്ന് റവന്യു മന്ത്രി കെ. രാജൻ. ചൂരൽമലയിലും മുണ്ടക്കൈയിലും ഒരോ ദിവസവും വ്യക്തമായ പ്ലാനിലൂടെയാണ് രക്ഷാപ്രവർത്തനം മുന്നോട്ടുപോകുന്നതെന്നും ആറുസോണുകളായി തിരിച്ചിട്ടുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

‘1481 ആർമി ഉദ്യോ​ഗസ്ഥരും 1700 വളന്റീയർമാരുമാണ് ഇന്ന് നടക്കുന്ന സമ​ഗ്ര തിരച്ചിലിൽ പങ്കെടുക്കുന്നത്, മുഴുവൻ സേന ഉദ്യോ​ഗസ്ഥരുടേയും യോ​ഗം ഇന്ന് വൈകുന്നേരം ആറ് മണിക്ക് ചേരും, യോ​ഗത്തിലെ തീരുമാനമനുസരിച്ച് വരും ദിവസങ്ങളിലെ പ്ലാനുകൾ തയാറാക്കും’. മന്ത്രി പറഞ്ഞു.

Top