ന്യൂഡൽഹി: സഹയാത്രികയായ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 23കാരനായ ഹരിയാന സ്വദേശി അറസ്റ്റിൽ. ഡൽഹിയിൽനിന്ന് ഗോവയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ചൊവ്വാഴ്ചയാണ് സംഭവം.
വിമാനം പറന്നുയർന്നപ്പോൾ തന്നെ തന്റെ അടുത്തുള്ള സീറ്റിൽ ഇരുന്നയാൾ ഒരു പുതപ്പ് വലിച്ചിട്ട് മോശം പ്രവൃത്തികളിൽ ഏർപ്പെടാൻ തുടങ്ങിയെന്ന് ഡൽഹി ജനക്പുരി നിവാസിയായ 28കാരി പൊലീസിന് മൊഴി നൽകി. ഇരയുടെ ഭാഗത്തുള്ള പുതപ്പ് നീക്കി മറ്റാരും അറിയാത്ത മട്ടിലാണ് ഇയാൾ ഇത് ചെയ്തതെന്നും പറയുന്നു.
Also Read :ഹർഷിതയുടെ കൊലപാതകം: ഭർത്താവ് കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്
സൗത്ത് ഗോവയിലെ ദബോലിമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയതിനു പിന്നാലെ ഇയാൾക്കെതിരെ യുവതി പൊലീസിൽ പരാതി നൽക്കുകയായിരുന്നു. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ ജിതേന്ദർ ജംഗിയാൻ എന്നയാളെ ദബോലിം എയർപോർട്ട് പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Also Read : കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ
പ്രതിക്കെതിരെ ബി.എൻ.എസിലെ സ്ത്രീയെ അപമാനിക്കൽ, ലൈംഗിക പീഡനം, വാക്കാലുള്ള അപമാനം, അനുചിതമായ ആംഗ്യം, സ്വകാര്യതാ ലംഘനം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.