ഹരിയാനയില്‍ യുവാവ് കാമുകിയെ കുത്തിക്കൊന്ന ശേഷം പൊലീസില്‍ കീഴടങ്ങി

ഹരിയാനയില്‍ യുവാവ് കാമുകിയെ കുത്തിക്കൊന്ന ശേഷം പൊലീസില്‍ കീഴടങ്ങി
ഹരിയാനയില്‍ യുവാവ് കാമുകിയെ കുത്തിക്കൊന്ന ശേഷം പൊലീസില്‍ കീഴടങ്ങി

ഹരിയാന: വഴക്കിനെ തുടര്‍ന്ന് യുവാവ് കാമുകിയെ കുത്തിക്കൊന്നു. ശനിയാഴ്ച രാത്രി സദര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തിക്രി ഗ്രാമത്തിലാണ് സംഭവം. കാമുകിയെ കൊലപ്പെടുത്തി ശേഷം സദര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. തലയിലും കഴുത്തിലും കുത്തേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. 22 വയസ്സുള്ള യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു.

മരിച്ച യുവതിയും പ്രതിയും മഹാരാഷ്ട്രയിലെ അകോല ജില്ലയില്‍ നിന്നുള്ളവരാണ്. ഇരുവരും പ്രണയത്തിലായിരുന്നോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മൂന്ന് ദിവസം മുമ്പ് യുവതി യുവാവിനെ കാണാന്‍ എത്തിയിരുന്നതായും പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയില്‍ തനിക്കെതിരെ യുവതി പീഡന പരാതി നല്‍കിയിരുന്നുവെന്നും ഇത് പറഞ്ഞ് യുവതി തന്നെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നതായും പ്രതി പൊലീസിന് മൊഴി നല്‍കി.

തന്നെ തേടിയാണ് യുവതി ഗുരുഗ്രാമിലെത്തിയതെന്നും ഇവിടെ വെച്ച് ഞങ്ങള്‍ വഴക്കുണ്ടായിയെന്നും അതിന്റെ ദേഷ്യത്തിലാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് വ്യക്തമാക്കി. എല്ലാ വസ്തുതകളും അന്വേഷിച്ചുവരികയാണെന്നും. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായും സദര്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അറിയിച്ചു.

Top