CMDRF

ഇടുക്കി അതിര്‍ത്തി മേഖലയില്‍ വീണ്ടും ഇരട്ടവോട്ട് പിടികൂടി; നടപടി എടുക്കാതെ പറഞ്ഞയച്ചു

ഇടുക്കി അതിര്‍ത്തി മേഖലയില്‍ വീണ്ടും ഇരട്ടവോട്ട് പിടികൂടി; നടപടി എടുക്കാതെ പറഞ്ഞയച്ചു
ഇടുക്കി അതിര്‍ത്തി മേഖലയില്‍ വീണ്ടും ഇരട്ടവോട്ട് പിടികൂടി; നടപടി എടുക്കാതെ പറഞ്ഞയച്ചു

ടുക്കിയില്‍ അതിര്‍ത്തി മേഖലയില്‍ വീണ്ടും ഇരട്ടവോട്ട് പിടികൂടി. തമിഴ് തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കുമ്പപ്പാറയാണ് ഇരട്ട വോട്ട് പിടികൂടിയത്. തമിഴ്‌നാട്ടില്‍ വോട്ട് ചെയ്ത ഇയാള്‍ കേരളത്തില്‍ കള്ളവോട്ടിനു ശ്രമിക്കുകയായിരുന്നു.

പതിനാറാം ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ ആളുടെ കൈവിരലിലെ മഷി ശ്രദ്ധയില്‍പെട്ടതോടെ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂര്‍ണമായും മായ്ക്കാതെ ഇയാള്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ വോട്ട് ചെയ്യാനെത്തി. നടപടികളൊന്നും എടുക്കാതെ ഇയാളെ തിരികെ പറഞ്ഞയച്ചു. രാവിലെ ചെമ്മണ്ണാര്‍ 57 ആം ബൂത്തിലും ഇരട്ട വോട്ട് കണ്ടെത്തിയിരുന്നു.

Top