CMDRF

ഹാര്‍ദ്ദിക്കിനെ ഒറ്റപ്പെടുത്തുന്നതില്‍ വിമര്‍ശനവുമായി മുംബൈ മുന്‍ താരങ്ങള്‍

ഹാര്‍ദ്ദിക്കിനെ ഒറ്റപ്പെടുത്തുന്നതില്‍ വിമര്‍ശനവുമായി മുംബൈ മുന്‍ താരങ്ങള്‍
ഹാര്‍ദ്ദിക്കിനെ ഒറ്റപ്പെടുത്തുന്നതില്‍ വിമര്‍ശനവുമായി മുംബൈ മുന്‍ താരങ്ങള്‍

മുംബൈ: ഹാര്‍ദ്ദിക്കിനെ ഒറ്റപ്പെടുത്തുന്നതില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുകായാണ് മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ താരങ്ങള്‍. ഒറ്റയ്ക്ക് നടക്കുന്ന ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ ദൃശ്യങ്ങള്‍ അലോസരപ്പെടുത്തുന്നതായി മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിം?ഗ് പറഞ്ഞു. ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനാക്കിയത് മുംബൈ ടീമാണ്. താരങ്ങള്‍ അവരുടെ നായകനായി ഹാര്‍ദ്ദിക്കിനെ തിരഞ്ഞെടുത്തതാണ്. ഈ സാഹചര്യം മുന്നോട്ട് പോകാന്‍ അനുവദിക്കരുതെന്നും ഹര്‍ഭജന്‍ പ്രതികരിച്ചു.

ഹാര്‍ദ്ദിക്കിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് അമ്പാട്ടി റായിഡുവിന്റെ വിമര്‍ശനം. ഇതിഹാസ താരങ്ങള്‍ ഉള്‍പ്പടെ മുംബൈ ഡ്രെസ്സിം?ഗ് റൂമിലുണ്ട്. അറിഞ്ഞാണോ അറിയാതെയാണോ ഹാര്‍ദ്ദിക്കിനെ സമ്മര്‍ദ്ദത്തിലാക്കുന്നതെന്ന് തനിക്ക് അറിയില്ല. ഒരു നായകനെന്ന നിലയില്‍ ഒരു താരത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യമല്ല ഇതെന്നും അമ്പാട്ടി റായിഡു വ്യക്തമാക്കി.

Top