കണ്ണൂർ: മഴക്കെടുതിയിൽ വലഞ്ഞ് സംസ്ഥാനം. മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്. കണ്ണൂരിൽ രണ്ട് പേരാണ് ഇന്ന് മരിച്ചത്. മട്ടന്നൂരിലും ചൊക്ലിയിലും വെളളക്കെട്ടിൽ വീണാണ് രണ്ട് മരണവും സംഭവിച്ചത്. മട്ടന്നൂർ കോളാരിയിലെ കുഞ്ഞാമിനയാണ് (51) വീടിന് സമീപത്തെ വയലിലെ വെളളക്കെട്ടിൽ വീണ് മരിച്ചത്. ചൊക്ലി ഒളവിലത്ത് റോഡരികിലെ വെളളക്കെട്ടിലാണ് പെയിന്‍റിങ് തൊഴിലാളിയായ ചന്ദ്രശേഖരന്‍റെ (63) മൃതദേഹം രാവിലെ കണ്ടത്. ഇതോടെ ഇന്ന് മാത്രം മഴക്കെടുതിയിൽ സംസ്ഥാനത്ത് ജീവൻ നഷ്ടമായത് നാല് പേർക്കാണ്.
പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര കൊട്ടേക്കാട് അമ്മയും മകനും വീടിന്റെ മതിൽ ഇടിഞ്ഞ് വീണ് മരിച്ചു. കൊടക്കുന്ന് വീട്ടില്‍ സുലോചന(53), മകന്‍ രഞ്ജിത്(32) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് അപകടം നടന്നത്. വടക്കഞ്ചേരി ഫയര്‍ഫോഴ്സ് യൂണിറ്റും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.