കൊല്ലം: കൊല്ലം കരുനാഗപ്പള്ളി തഴവയില്‍ കേബിള്‍ കുരുങ്ങി വീട്ടമ്മക്ക് അപകടം. തടി കയറ്റിയ ലോറി ഇടിച്ച് പൊട്ടിയ കേബിള്‍ വഴിയരികില്‍ ഇരുചക്രവാഹനത്തില്‍ ഇരിക്കുകയായിരുന്ന വീട്ടമ്മയുടെ ദേഹത്ത് കുടുങ്ങി റോഡിലൂടെ വലിച്ചെറിയുകയായിരുന്നു. വളാലില്‍ മുക്ക് സ്വദേശി സന്ധ്യ (43)ക്കാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. ഭര്‍ത്താവിന്റെ വര്‍ക്ക് ഷോപ്പിന് മുന്നില്‍ സ്കൂട്ടറില്‍ ഇരിക്കുകയായിരുന്നു സന്ധ്യ. ഇതിനിടെ തടി കയറ്റി വന്ന ലോറി സമീപത്തെ ഒരു വലിയ കേബിള്‍ പൊട്ടിച്ചു. ഈ കേബിള്‍ ഇവരുടെ ദേഹത്ത് വീഴുകയും 20 മീറ്ററോളം റോഡിലൂടെ വലിച്ചിഴക്കുകയുമായിരുന്നു. കൂടാതെ ഇവര്‍ ഇരുന്നിരുന്ന സ്കൂട്ടര്‍ ഉയര്‍ന്നു പൊങ്ങി ദേഹത്ത് പതിക്കുകയും ചെയ്തു.
അപകട ശേഷം നിര്‍ത്താതെ പോയ ലോറി നാട്ടുകാര്‍ തടഞ്ഞു. സന്ധ്യയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തോളെല്ലിന് പൊട്ടലുണ്ട്. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.