CMDRF

കോട്ടയത്ത് സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

അപകടം നടന്ന ഉടനെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

കോട്ടയത്ത് സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം
കോട്ടയത്ത് സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കോട്ടയം മൂലവട്ടം സ്വദേശികളായ മനോജും ഭാര്യ പ്രസന്നയുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു.

also read: തൃശ്ശൂരില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു

ഇന്ന് വൈകിട്ട് കോട്ടയം മണിപ്പുഴയില്‍ എംസി റോഡിലാണ് സംഭവം. അപകടം നടന്ന ഉടനെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ സ്‌കൂട്ടറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Top