തൃശൂര്‍: കുന്നംകുളത്ത് നഗരസഭയ്ക്ക് സമീപം ലോട്ടറി വില്പന നടത്തുന്ന അസുഖബാധിതയായ വയോധികയുടെ ലോട്ടറികള്‍ സാമൂഹ്യ വിരുദ്ധന്‍ കവര്‍ന്നു. കാണിപ്പയ്യൂര്‍ സ്വദേശിനി 60 വയസ്സുള്ള ശാന്തകുമാരിയുടെ ലോട്ടറി ടിക്കറ്റുകളാണ് മോഷണം പോയത്. ഇന്ന് രാവിലെ 9:30ടെയായിരുന്നു സംഭവം.
Also read: ആഭിചാരക്രിയയുടെ പേരില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടി
കാന്റീനില്‍ നിന്ന് ചായ കുടിച്ചതിനുശേഷം ലോട്ടറി വില്‍പ്പനയ്ക്കായി സ്ഥിരമായി ഇരിക്കുന്ന നഗരസഭയ്ക്ക് സമീപത്തെ വണ്‍വേയില്‍ ഇരിക്കുന്ന സമയത്താണ് അജ്ഞാതന്‍ ബൈക്കില്‍ എത്തിയത്. കയ്യിലുണ്ടായിരുന്ന 51 ലോട്ടറി ടിക്കറ്റുകള്‍ ആണ് ഇവര്‍ നല്‍കിയത്. ശാന്തകുമാരി നല്‍കിയ ലോട്ടറി ടിക്കറ്റുകള്‍ എടുത്ത അജ്ഞാതന്‍ പഴയ ടിക്കറ്റുകള്‍ പകരം വയ്ക്കുകയുമായിരുന്നു. ശാന്തകുമാരിയുടെ പരാതിയില്‍ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.