മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തിരഞ്ഞെടുപ്പില്‍ ‘ലാപതാ ലേഡീസ്’ പ്രചാരണതന്ത്രവുമായി കോണ്‍ഗ്രസ്. ലാപതാ ലേഡീസ് എന്ന് ഇംഗ്ലീഷില്‍ എഴുതിയതിന് താഴെ ഒരു വർഷത്തിനകം കാണാതായത് 64,000 സ്ത്രീകളെ’ എന്ന കണക്കും എഴുതിയാണ് പ്രചരണം. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവരോട് സാമ്യമുള്ള ഛായാചിത്രങ്ങളും ഈ പോസ്റ്ററുകളിലുണ്ട്.
കഴിഞ്ഞ വർഷമിറങ്ങിയ ‘ലാപത ലേഡീസ്’ എന്ന സിനിമ പുരുഷകേന്ദ്രീകൃത വ്യവസ്ഥയ്‌ക്കെതിരേയുള്ള സന്ദേശമായിരുന്നു മുന്നോട്ടുവെച്ചിരുന്നത്. ചിത്രം ഒരുപാട് പ്രശംസകൾ ഏറ്റ് വാങ്ങിയിരുന്നു. സ്ത്രീകളെ സംരക്ഷിക്കുന്നതിൽ സർക്കാറിന്‍റെ കഴിവില്ലായ്മയെയാണ് ഇത്തരമാെരു പ്രചരണത്തിലൂടെ കോൺഗ്രസ് കാണിക്കാൻ ശ്രമിക്കുന്നത്.
Also Read: ബംഗാളില്‍ ഡോക്ടർമാർ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്
ബദ്‌ലാപുരില്‍ കഴിഞ്ഞ മാസം രണ്ട് സ്‌കൂള്‍ കുട്ടികള്‍ ലൈംഗികപീഡനത്തിന് വിധേയരായതും പ്രചരണായുധമായിരുന്നു. രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ ആശങ്കാജനകമാണ്. മഹാരാഷ്ട്രയിൽ ഓരോ വർഷവും 64,000 പെൺകുട്ടികളും സ്ത്രീകളും കാണാതാകുന്നു. 2021 ൽ 61,000 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടുവെന്നും സ്ത്രീസുരക്ഷ സംബന്ധിച്ച് വിമർശനമുന്നയിക്കാൻ സർക്കാറിന്‍റെ തന്നെ കണക്കുകൾ എടുക്കുകയാണെന്നും സംസ്ഥാന സർക്കാറിലെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ദേവേന്ദ്ര ഫഡ്‌നാവിസിനെ ലക്ഷ്യമിട്ട് കോൺഗ്രസ് പറഞ്ഞു.