CMDRF

മലപ്പുറത്ത് നാലുപേരെ കാപ്പ ചുമത്തി, ആറ് മാസം ജില്ലയില്‍ പ്രവേശന വിലക്ക്; ലംഘിച്ചാല്‍ അറസ്റ്റ്

മലപ്പുറത്ത് നാലുപേരെ കാപ്പ ചുമത്തി, ആറ് മാസം ജില്ലയില്‍ പ്രവേശന വിലക്ക്; ലംഘിച്ചാല്‍ അറസ്റ്റ്
മലപ്പുറത്ത് നാലുപേരെ കാപ്പ ചുമത്തി, ആറ് മാസം ജില്ലയില്‍ പ്രവേശന വിലക്ക്; ലംഘിച്ചാല്‍ അറസ്റ്റ്

മലപ്പുറം: മലപ്പുറത്ത് നിരവധി കേസുകളില്‍ പ്രതിയായ നാലുപേരെ കാപ്പ ചുമത്തി നാടുകടത്തി. ആറ് മാസം മലപ്പുറം ജില്ലയില്‍ പ്രവേശന വിലക്ക്. വിലക്ക് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

കൂടാതെ മൂന്ന് വര്‍ഷം വരെ ജയിലില്‍ കിടക്കാവുന്ന ശിക്ഷയും നല്‍കും. നിലമ്പൂര്‍ പള്ളിപ്പാടം സ്വദേശി ഷൗക്കത് അലി, വേങ്ങര സ്വദേശി അബുള്‍ ഗഫൂര്‍, വളാഞ്ചേരി സ്വദേശി സൈദനവി എന്ന് വിളിക്കുന്ന മുല്ലമൊട്ട്, എടക്കര സ്വദേശി സുബിജിത് എന്നിവര്‍ക്കെതിരെയാണ് കേസ്. അടിപിടി ഉള്‍പ്പെടെയുള്ള നിരവധി കഞ്ചാവ് കേസുകളില്‍ പ്രകളാണ് നാല് പേരും.

Top