CMDRF

മണിപ്പൂരില്‍ മുന്‍ എം.എല്‍.എ ഉള്‍പ്പെടെ നാല് ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ്സില്‍

മണിപ്പൂരില്‍ മുന്‍ എം.എല്‍.എ ഉള്‍പ്പെടെ നാല് ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ്സില്‍
മണിപ്പൂരില്‍ മുന്‍ എം.എല്‍.എ ഉള്‍പ്പെടെ നാല് ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ്സില്‍

ഇംഫാല്‍: മണിപ്പൂരില്‍ ബി.ജെ.പി മുന്‍ എം.എല്‍.എ ഉള്‍പ്പെടെ നാല് പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ യെയ്സ്‌കുല്‍ എം.എല്‍.എ ഇലങ്ബാം ചന്ദ് സിങ്, ബി.ജെ.പി നേതാവ് സഗോല്‍സെം അച്ചൗബ സിങ്, അഡ്വക്കേറ്റ് ഒയിനം ഹേമന്ത സിങ്, തൗദം ദേബദത്ത സിങ് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ലോക്സഭാതെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെയാണ് മണിപ്പൂരില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റത്.

ഇംഫാലിലെ കോണ്‍ഗ്രസ് ഭവനില്‍ തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് ഇവര്‍ കൂറുമാറ്റ പ്രഖ്യാപനം നടത്തിയത്. സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയും മണിപ്പൂരിലെ നിലവിലെ സാചര്യത്തില്‍ ബി.ജെ.പി ഇടപെടുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മണിപ്പൂരിലെ കോണ്‍ഗ്രസ് ലോക്സഭാ സ്ഥാനാര്‍ഥിയാണ് ഇവരെ പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചത്.

Top