മിനു മുനീറിന്റെ വെളിപ്പെടുത്തലിൽ കോൺഗ്രസ് പോഷക സംഘടനാ നേതാവും

കെപിസിസി നിയമസഹായ വിഭാഗത്തിന്റെ അധ്യക്ഷൻ വി എസ് ചന്ദ്രശേഖറിന് നേരെയാണ് ആരോപണം

മിനു മുനീറിന്റെ വെളിപ്പെടുത്തലിൽ കോൺഗ്രസ് പോഷക സംഘടനാ നേതാവും
മിനു മുനീറിന്റെ വെളിപ്പെടുത്തലിൽ കോൺഗ്രസ് പോഷക സംഘടനാ നേതാവും

കൊച്ചി: സിനിമയിലെ മോശം പെരുമാറ്റം സംബന്ധിച്ച നടി മിനു മുനീറിന്റെ വെളിപ്പെടുത്തലിൽ കോൺഗ്രസ് പോഷക സംഘടനാ നേതാവും. കെപിസിസി നിയമസഹായ വിഭാഗത്തിന്റെ അധ്യക്ഷൻ വി എസ് ചന്ദ്രശേഖറിന് നേരെയാണ് ആരോപണം. ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയാണ് വി എസ് ചന്ദ്രശേഖരൻ.

മിനു മുനീറിന്റെ ആരോപണം ചുവടെ :

‘ബോൾഗാട്ടിയിൽ ലൊക്കേഷൻ കാണാൻ പോകാമെന്ന് പറഞ്ഞാണ് വിളിച്ചത്. അവിടെയെത്തി റൂമിൽ ഒരാളെ പരിചയപ്പെടുത്തി. ദുബായിൽ നിന്നുള്ള ഒരാളാണെന്നാണ് അയാൾ സ്വയം പരിചയപ്പെടുത്തിയത്. പിന്നീട് ഈ അഡ്വക്കേറ്റിനെ (വി എസ് ചന്ദ്രശേഖർ) കാണാനില്ല. ഞാൻ അസ്വസ്ഥയായി. മക്കൾ വരും, വീട്ടിൽ പോകണം എന്ന് ഞാൻ പറഞ്ഞതോടെ ഇപ്പോൾ പോകാൻ കഴിയില്ലെന്ന് അയാൾ പറഞ്ഞു. തനിക്ക് ഇക്കാര്യങ്ങളൊന്നും അറിയില്ലായിരുന്നുവെന്നും ലൊക്കേഷൻ കാണാൻ എന്ന് പറഞ്ഞാണ് തന്നെ കൂട്ടികൊണ്ടുവന്നതെന്നും ഞാൻ പറഞ്ഞതോടെ അയാൾ എന്നോട് പൊക്കോളാൻ പറഞ്ഞു’ 2009 ൽ നടൻ കലാഭവൻ മണി നായകനായ ‘ശുദ്ധരിൽ ശുദ്ധൻ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം.

Also read: സിനിമാ മേഖലയിലെ പീഡന പരാതികൾ അന്വേഷിക്കാൻ വനിതാ പൊലീസ് ഉദ്യോഗസ്ഥർ

രമേശ് ചെന്നിത്തലയുടെ പ്രതികരണം :

Ramesh Chennithala

ആരായാലും അന്വേഷണത്തെ നേരിടണമെന്ന് രമേശ് ചെന്നിത്തല. പദവിയിൽ നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണോ എന്ന് ആരോപണ വിധേയർ സ്വയം ചിന്തിക്കേണ്ടതാണ്. ഓരോരുത്തരുടെയും ധാർമികത അനുസരിച്ചാണ് അത് ചെയ്യേണ്ടത്. ഹേമ കമ്മറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിലും അന്വേഷണം വേണം. പ്രത്യേക അന്വേഷണസംഘം ഇക്കാര്യവും പരിശോധിക്കണം. വിഷയം ഈ രീതിയിൽ വഷളാകാൻ കാരണം സർക്കാരിന് ഭരിക്കാൻ അറിയാത്തതുകൊണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top