ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലകളില്‍ ക്യഷി നശിപ്പിച്ച് പടയപ്പയും കാട്ടുപോത്തും. ചിറ്റുവാരെ സൗത്ത് ഡിവിഷനിലാണ് പടയപ്പ എത്തിയത്. നല്ലതണ്ണി എസ്റ്റേറ്റിലാണ് കാട്ടുപോത്ത് ആക്രമണം നടത്തിയത്. എസ്റ്റേറ്റിലെത്തിയ കാട്ടുപോത്ത് പ്രദേശത്ത് നാശനഷ്ടം ഉണ്ടാക്കിയതായി നാട്ടുകാര്‍ പറയുന്നു.
മൂന്നാര്‍ ചിറ്റുവാരെ സൗത്ത് ഡിവിഷനിലെത്തിയ പടയപ്പ പ്രദേശത്ത് തുടരുകയാണ്. പടയപ്പ ബീന്‍സും വാഴയും അടക്കമുള്ള കൃഷി വിളകള്‍ നശിപ്പിച്ചാതായി നാട്ടുകാര്‍ പറഞ്ഞു. വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വനം വകുപ്പിനെതിരെ നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. പീരുമേട് പെരുവന്താനത്തിന് സമീപം അമലഗിരിയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ കാട്ടാന വീട്ടുമുറ്റത്ത് എത്തിയിരുന്നു.