ഡല്‍ഹി: നാഗാലാന്‍ഡില്‍ അഫ്‌സ്പ നിയമം ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തെ എട്ട് ജില്ലകളിലും അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷന്‍ പരിധിയിലുമാണ് കേന്ദ്രം അഫ്സ്പ നീട്ടി നീട്ടിയത്. 2024 സെപ്തംബര്‍ 30 വരെ ആറ് മാസമാണ് കാലാവധി.നാഗാലാന്‍ഡിലെ ക്രമസമാധാന നില അവലോകനം ചെയ്ത ശേഷമാണ് ദിമാപൂര്‍, നിയുലാന്‍ഡ്, ചുമൗകെദിമ, മോണ്‍, കിഫിര്‍, നോക്ലാക്, ഫെക്, പെരെന്‍ ജില്ലകളില്‍ അഫ്‌സ്പ നിലനിര്‍ത്താന്‍ കേന്ദ്രം തീരുമാനിച്ചത്.
സായുധസേനക്ക് പ്രത്യേക അധികാരം നല്‍കുന്നതാണ് അഫ്‌സ്പ നിയമം. ക്രമസമാധാന സാഹചര്യം അവലോകനം ചെയ്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന 1958ലെ നിയമമാണ് ‘അഫ്‌സ്പ’ അഥവാ ‘ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട്’. മുന്‍കൂര്‍ വാറന്റില്ലാതെ പരിശോധന നടത്താനും കുറ്റവാളിയാണെന്ന് ബോധ്യപ്പെട്ടാല്‍ അറസ്റ്റ് ചെയ്യാനും ‘അഫ്‌സ്പ’ നിയമം സായുധ സേനക്ക് അധികാരം നല്‍കുന്നുണ്ട്.