CMDRF

നിലേശ്വരത്ത് അധ്യാപികയ്ക്ക് ക്ലാസ് മുറിയിൽവെച്ച് പാമ്പുകടിയേറ്റു

നിലേശ്വരം രാജാസ് സ്കൂളിലെ അധ്യാപിക വിദ്യക്കാണ് പാമ്പുകടിയേറ്റത്

നിലേശ്വരത്ത് അധ്യാപികയ്ക്ക് ക്ലാസ് മുറിയിൽവെച്ച് പാമ്പുകടിയേറ്റു
നിലേശ്വരത്ത് അധ്യാപികയ്ക്ക് ക്ലാസ് മുറിയിൽവെച്ച് പാമ്പുകടിയേറ്റു

കാസർകോട്: നിലേശ്വരത്ത് അധ്യാപികയ്ക്ക് ക്ലാസ് മുറിയിൽവെച്ച് പാമ്പുകടിയേറ്റു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നിലേശ്വരം രാജാസ് സ്കൂളിലെ അധ്യാപിക വിദ്യക്കാണ് പാമ്പുകടിയേറ്റത്. വിദ്യയെ ഉടനെ കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: കെ.എസ്.ആർ.ടി.സിക്ക് ലക്ഷങ്ങൾ പിഴയിട്ട് കോടതി

ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് കലാമത്സരങ്ങൾ നടക്കുന്നതിനിടയിലാണ് അധ്യാപികയെ പാമ്പുകടിച്ചത്. തുടർന്ന് പാമ്പിനെ ആളുകൾ തല്ലി കൊല്ലുകയും ചെയ്തു. വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നാണ് നിലവിൽ കിട്ടിയ വിവരം. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച വിദ്യ നിരീക്ഷണത്തിലാണ് ഇപ്പോഴുള്ളത്.

Top