മുംബൈ: അറ്റകുറ്റപ്പണികളെത്തുടര്‍ന്ന് വിമാനങ്ങള്‍ കിട്ടാതായതോടെ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇന്ത്യ-യു.എസ്. റൂട്ടില്‍ 60 വിമാനങ്ങള്‍ റദ്ദാക്കാനൊരുങ്ങി എയര്‍ ഇന്ത്യ. ഡല്‍ഹി-ഷിക്കാഗോ റൂട്ടില്‍ 14, ഡല്‍ഹി-വാഷിങ്ടണ്‍ റൂട്ടില്‍ 28, ഡല്‍ഹി-സാന്‍ഫ്രാന്‍സിസ്കോ റൂട്ടില്‍ 12, മുംബൈ-ന്യൂയോര്‍ക്ക് റൂട്ടില്‍ നാല്, ഡല്‍ഹി-ന്യൂവാര്‍ക്ക് റൂട്ടില്‍ രണ്ടുവീതം സര്‍വീസുകളാണ് റദ്ദാക്കിയത്.
Also Read: സൽമാൻ ഖാനെതിരെ വധഭീഷണി; അറസ്റ്റിലായത് ബാന്ദ്ര ഈസ്റ്റ് സ്വദേശി
അറ്റകുറ്റപ്പണികളും വിതരണശൃംഖലയിലെ പരിമിതികളും മൂലം ചില വിമാനങ്ങള്‍ തിരിച്ചെത്താന്‍ വൈകിയതോടെ തീരുമാനം. യാത്രക്കാരെ വിവരമറിയിച്ചിട്ടുണ്ടെന്നും ആ ദിവസങ്ങളിലോ തൊട്ടടുത്ത ദിവസങ്ങളിലോ ഉള്ള എയര്‍ ഇന്ത്യ ഗ്രൂപ്പിന്റെ മറ്റുവിമാനങ്ങളില്‍ ഇവര്‍ക്കുള്ള യാത്രാസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസ്താവനയിലുണ്ട്.