പ്രതിഷേധം; കർഷകർ ഛണ്ഡിഗഡ്-ഡൽഹി ഹൈവേ ഉപരോധിച്ചു

പഞ്ചാബിലെ നെല്ല് സംഭരണത്തിന്റെ മന്ദഗതിയിൽ പ്രതിഷേധിച്ചാണ് കർഷകർ തെരുവിലിറങ്ങിയത്

പ്രതിഷേധം; കർഷകർ ഛണ്ഡിഗഡ്-ഡൽഹി ഹൈവേ ഉപരോധിച്ചു
പ്രതിഷേധം; കർഷകർ ഛണ്ഡിഗഡ്-ഡൽഹി ഹൈവേ ഉപരോധിച്ചു

ന്യൂഡൽഹി: പഞ്ചാബിൽ കർഷകർ ഛണ്ഡിഗഡ്-ഡൽഹി ഹൈവേ ഉപരോധിച്ചു. ഇന്ന് രാവിലെ 11 മണി മുതലാണ് ഉപരോധം തുടങ്ങിയത്. സർക്കാരും കേന്ദ്രസർക്കാരും നെല്ല് സംഭരണം വൈകിപ്പിച്ച് കർഷകരെ ഉപരോധത്തിലാക്കിയതാണ് പ്രതിഷേധത്തിന് കാരണം. കർഷക സംഘടനയായ സംയുക്ത് കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് സമരം.

പഞ്ചാബിലെ നെല്ല് സംഭരണത്തിന്റെ മന്ദഗതിയിൽ പ്രതിഷേധിച്ചാണ് കർഷകർ തെരുവിലിറങ്ങിയത്. അംബാല-ഛണ്ഡിഗഡ് ഹൈവേ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ ലാൽറു ടൗണിൽ ഉപരോധിക്കുമെന്നും കർഷകർ അറിയിച്ചു. നിലവിൽ 38.41 ലക്ഷം മെട്രിക് ടൺ നെല്ല് പഞ്ചാബിലെ വിപണികളിൽ എത്തിയതായും പ്രതിദിനം 4.88 മെട്രിക് ടൺ എത്തുമെന്നും സംസ്ഥാന ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ മന്ത്രി ലാൽ ചന്ദ് കടരുചക് പറഞ്ഞു.

Also Read: ദാന ചുഴലിക്കാറ്റ്; ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി

നെല്ല് സംഭരണം വൈകിപ്പിച്ച് പഞ്ചാബിലെ എ.എ.പി സർക്കാരും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരും കാർഷിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി കർഷകർ ആരോപിച്ചു. അതേസമയം, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അരിമില്ലുകാർക്ക് നെല്ല് എടുക്കുന്നതിന് നാല് ദിവസത്തെ സമയപരിധി നൽകിയതിന് തൊട്ടുപിന്നാലെ, കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷി കഴിഞ്ഞദിവസം മില്ലുകാരെ ന്യൂഡൽഹിയിൽ ചർച്ചക്ക് ക്ഷണിച്ചിരുന്നു.

Top