തെളിനീര് തേടി.. തലസ്ഥാനത്ത് കുടിവെള്ളം എത്തിത്തുടങ്ങി

പ്രധാന പൈപ്പ് ലൈൻ മാറ്റിയിടുന്നതിന് വാട്ടര്‍ അതോറിറ്റി തുടങ്ങിവച്ച പണിയാണ് കഴിഞ്ഞ നാലു ദിവസമായി തലസ്ഥാന നഗരവാസികളെ നെട്ടോട്ടമോടിച്ചത്

തെളിനീര് തേടി.. തലസ്ഥാനത്ത് കുടിവെള്ളം എത്തിത്തുടങ്ങി
തെളിനീര് തേടി.. തലസ്ഥാനത്ത് കുടിവെള്ളം എത്തിത്തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു. കഴിഞ്ഞ നാല് ദിവസമായി തെളിനീർ മുടങ്ങിയതോടെ പ്രതിഷേധവുമായി ജനങ്ങൾ മുന്നോട്ട് വന്നിരുന്നു. പല ഭാ​ഗങ്ങളിലും നിലവിൽ വെള്ളം എത്തിത്തുടങ്ങി. അതേസമയം പമ്പിങ് തുടങ്ങിയപ്പോൾ ചോർച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. ആറ്റുകാൽ, ഐരാണിമുട്ടം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം എത്തിത്തുടങ്ങി. രാവിലെയോടെ തന്നെ പൂർണ്ണ തോതിൽ എല്ലായിടത്തും വെള്ളം എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

വെള്ളം മുട്ടിച്ചത്, വാട്ടര്‍ അതോറിറ്റി തുടങ്ങിവച്ച പണി

SYMBOLIC IMAGE

തിരുവനന്തപുരം- കന്യാകുമാരി റെയിൽവെ ലൈൻ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈൻ മാറ്റിയിടുന്നതിന് വാട്ടര്‍ അതോറിറ്റി തുടങ്ങിവച്ച പണിയാണ് കഴിഞ്ഞ നാലു ദിവസമായി തലസ്ഥാന നഗരവാസികളെ നെട്ടോട്ടമോടിച്ചത്.

Also Read: തലസ്ഥാനത്തിന് തെളിനീർ! കുടിവെള്ള പ്രശ്നം പരിഹരിച്ചതായി തിരുവനന്തപുരം മേയർ

നാൽപ്പത്തെട്ട് മണിക്കൂര്‍ പറഞ്ഞ പണി, എന്നാൽ നാല് ദിവസമായിട്ടും തീര്‍ന്നില്ല. തിരുവനന്തപുരം നഗരസഭയിലെ നാൽപ്പത്തിനാല് വാര്‍ഡുകളിൽ ഇത്രയും ദിവസമായി തുള്ളി വെള്ളം എത്തിയിരുന്നില്ല. പ്രതിഷേധങ്ങൾ കനത്തതോടെ രാവിലെ തുടങ്ങിയ പരീക്ഷണ പമ്പിംഗ് വാൽവിലെ ചോര്‍ച്ചയെ തുടര്‍ന്ന് നിര്‍ത്തിവച്ചതോടെ തലസ്ഥാനത്തു അനിശ്ചിതത്വം കനക്കുകയായിരുന്നു.

Top