ചേനക്ക് ഇത്രയധികം ​ഗുണങ്ങളോ …

ശരീരത്തിൽ ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നതിനാൽ സ്ത്രീകൾ ചേന കഴിക്കുന്നത് വളരെ നല്ലതാണ്

ചേനക്ക് ഇത്രയധികം ​ഗുണങ്ങളോ …
ചേനക്ക് ഇത്രയധികം ​ഗുണങ്ങളോ …

ചില രോഗങ്ങളുടെ കാര്യത്തില്‍ ഔഷധത്തോടൊപ്പം ഭക്ഷണത്തില്‍ ചേന ഉള്‍പ്പെടുത്തുന്നത് അതിവേഗം രോഗശമനം നല്‍കാറുണ്ട്. ദഹനശക്തി ഇല്ലാത്തവരും അര്‍ശസ് രോഗികളും ചേനക്കറിയോടൊപ്പം മോരുകൂട്ടി ഊണ് കഴിക്കുന്നത് നല്ല ഫലം തരും. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, പൊട്ടാസ്യം, ഫൈബർ തുടങ്ങി ഒട്ടേറെ പോഷകങ്ങൾ ചേനയില്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി 6, ബി 1 റൈബോഫ്ലേവിൻ, ഫോളിക് ആസിഡ്, നിയാസിൻ, വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവയും ഇതിലുണ്ട്. ധാരാളം നാരുകളും പോഷകഘടകങ്ങളും കുറഞ്ഞ കലോറിയും ഉള്ളതിനാൽ ഈ പച്ചക്കറി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, സിലീനിയം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ ചേന ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മറവിയെ തടയാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇവ ഓര്‍മശക്തി വര്‍ധിപ്പിക്കാനും സഹായിക്കും. ചേനയിലെ ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ എ എന്നിവ ശരീരത്തിന് ഊർജം നൽകുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകൾ, സിങ്ക്, സെലിനിയം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ തലച്ചോറിന്‍റെ പ്രവർത്തനം, മെമ്മറി, ഫോക്കസ്, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തുന്നു. വിഷാദം, ഉത്കണ്ഠ, ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡേഴ്സ് എന്നിവ ഉള്ളവര്‍ ചേന മിതമായ അളവില്‍ കഴിക്കുന്നത് ഗുണംചെയ്യും.

Also Read: രാത്രി ഉറക്കം ലഭിക്കാൻ ഭക്ഷണം കഴിക്കാം

ഒരു പ്രോബയോട്ടിക് ആയി പ്രവർത്തിക്കുന്ന ചേന ദഹനക്കേട് മാറാനും വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. കുടലിന്റെ സുഗമമായ ചലനത്തിനും ശോധനയ്ക്കും ചേന ഫലപ്രദമാണ്. കൂടാതെ അര്‍ശസ്, ദഹനപ്രശ്‌നങ്ങള്‍, അതിസാരം, സന്ധിവേദന, ആര്‍ത്തവപ്രശ്‌നങ്ങള്‍, ആസ്ത്മ, വാതം എന്നിവയുടെ ശമനത്തിനും ചേന വളരെ ഗുണം ചെയ്യും. പ്രമേഹമുള്ളവര്‍ക്ക് പ്രധാന ഭക്ഷണത്തിന്റെ സ്ഥാനത്ത് അരിയും ഗോതമ്പും ഒഴിവാക്കി ചേനയ്‌ക്കൊപ്പം പയറ് ചേര്‍ത്ത് പുഴുക്ക് മാത്രമായി ആഴ്ചയില്‍ ഒന്ന് രണ്ട് തവണ കഴിക്കാം.

Also Read : ഇത്രയും ​ഗുണങ്ങളുള്ള മുട്ട ദിവസവും കഴിച്ചോളു

ശരീരത്തിൽ ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നതിനാൽ സ്ത്രീകൾ ചേന കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ഈസ്ട്രജന്റെ അളവ് വർധിപ്പിക്കുകയും ശരീരത്തിലെ ഹോർമോൺ ബാലൻസ് നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിൻ ബി-6 കൊണ്ട് സമ്പന്നമായ ഈ പച്ചക്കറി സ്ത്രീകളിലെ പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്) ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു. കൂടാതെ, ആര്‍ത്തവവിരാമത്തെ തുടര്‍ന്നുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്ക്കാനും ചേന കഴിക്കാം.

Top