ഓണകാലമാണ് .നാടാകെ ,വീടാകെ ഓണ പരിപാടികളുടെയും ആഘോഷങ്ങളുടെയും കാലമാണ്. പല സ്ഥാപനങ്ങളും പത്തു ദിവസം വരെ അവധിയുടെ രംഗത്തുമുണ്ട് .അപ്പോഴിതാ , ഐ.എസ്.എല്‍ ആദ്യ മത്സരത്തിൽ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമാക്കി കുറച്ച് കേരള ബ്ളാസ്റ്റേഴ്‌സും വന്നിരിക്കുകയാണ്. തിരുവോണ ദിവസം സ്റ്റേഡിയം സ്റ്റാഫുകളുടെ ജോലിഭാരം കുറയ്ക്കുന്നതിനായാണ് ഈ നടപടി.
ALSO READ: വമ്പൻ പ്രവചനവുമായി പിയൂഷ് ചൗള
സാധാരണയായി സ്റ്റേഡിയം സ്റ്റാഫുകള്‍ അടക്കമുള്ളവരുടെ ജോലി മത്സരം തുടങ്ങുന്നതിനും മുമ്പേ ആരംഭിക്കും. തലേ ദിവസം രാത്രിയില്‍ തുടങ്ങുന്ന ജോലി മത്സര ശേഷവും അര്‍ധരാത്രിയോളം നീളാറുണ്ട്. സ്റ്റേഡിയം കപ്പാസിറ്റി കുറയ്ക്കുന്നതിലൂടെ ഈ തൊഴിലാളികളുടെ ജോലി ഭാരം ലഘൂകരിക്കുവാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചിട്ടുള്ളത്.