റിയാദ്: കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസില്‍ തൃശൂര്‍ സ്വദേശിക്കും നാല് സൗദി പൗരന്‍മാര്‍ക്കും സൗദിയില്‍ വധശിക്ഷ നടപ്പാക്കി. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിലാണ് വധശിക്ഷ നടപ്പാക്കിയത്. തൃശൂര്‍ സ്വദേശി നാലു സൗദി പൗരന്‍മാര്‍ക്കൊപ്പം ചേര്‍ന്ന് കോഴിക്കോട് കൊടുവള്ളി സ്വദേശിയെ കൊലപ്പെടുത്തുകയായിരുന്നു.
ഹൈവേ കൊള്ളയാണ് സംഘം നടത്തിയത്. കൊടുവള്ളി സ്വദേശി സമീര്‍ വേളാട്ടുകുഴി എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് തൃശൂര്‍ ഏറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സീദ്ദീഖ്, സൗദി പൗരന്‍മാരായ ജാഫര്‍ ബിന്‍ സാദിഖ് ബിന്‍ ഖാമിസ് അല്‍ ഹാജി, ഹുസൈന്‍ ബിന്‍ ബാകിര്‍ ബിന്‍ ഹുസൈന്‍ അല്‍ അവാദ്, ഇദ്രിസ് ബിന്‍ ഹുസൈന്‍ ബിന്‍ അഹമ്മദ് അല്‍ സമീല്‍, ഹുസൈന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഹാജി അല്‍ മുസ്ലിമി എന്നിവര്‍ക്ക് വധശിക്ഷ നടപ്പാക്കിയത്.