കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസില്‍ പരാതിക്കാരിയായ ബംഗാളി നടിയുടെ രഹസ്യമൊഴി ഈയാഴ്ച രേഖപ്പെടുത്തും. കൊല്‍ക്കത്തയിലെ ആലിപ്പൂര്‍ സെഷന്‍സ് കോടതി മുമ്പാകെയാകും ഹാജരാകുക. അവിടെ നിന്ന് എറണാകുളത്തെ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് ഓണ്‍ലൈന്‍ വഴിയാകും രഹസ്യ മൊഴി നല്‍കുക. കൊച്ചിയില്‍ വന്ന് മൊഴി നല്‍കാന്‍ ബുദ്ധിമുട്ടാണെന്ന് പരാതിക്കാരി അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ ക്രമീകരണം. ഇതിനായുളള അനുമതി വാങ്ങിയ അന്വേഷണ സംഘം കൊച്ചിയിലെ കോടതി മുഖാന്തിരം കൊല്‍ക്കത്തയിലേക്ക് രേഖകള്‍ അയച്ചു.
അതേസമയം, രഞ്ജിത്തിനെതിരായ കേസില്‍ കുറ്റപത്രം തയാറായി വരികയാണ്. കുറ്റപത്രം അടുത്ത ആഴ്ച സമര്‍പ്പിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യം മുന്നില്‍ക്കണ്ടാണ് കുറ്റപത്രം നല്‍കുന്നത്.