CMDRF

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഖത്തര്‍ ജേഴ്സിയില്‍, ഇന്ത്യക്കെതിരെ കണ്ണൂര്‍ക്കാരന്‍ ബൂട്ടണിയും

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഖത്തര്‍ ജേഴ്സിയില്‍, ഇന്ത്യക്കെതിരെ കണ്ണൂര്‍ക്കാരന്‍ ബൂട്ടണിയും
ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഖത്തര്‍ ജേഴ്സിയില്‍, ഇന്ത്യക്കെതിരെ കണ്ണൂര്‍ക്കാരന്‍ ബൂട്ടണിയും

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ ഇന്ത്യക്കെതിരെ ഖത്തറിനായി ബൂട്ടണിയാന്‍ കണ്ണൂര്‍ക്കാരന്‍ തഹ്സിന്‍ മുഹമ്മദ്. ജൂണ്‍ 11 ന് ദോഹയില്‍ നടക്കുന്ന മത്സരത്തിനുള്ള പ്രാഥമിക സംഘത്തിലാണ് മലയാളി താരം ഇടം പിടിച്ചത്. ജൂനിയര്‍ ടീമുകളില്‍ ഇതിന് മുമ്പും ഖത്തര്‍ ടീമിന് വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് തഹ്സിനെ സീനിയര്‍ ടീമിലേക്ക് വിളിക്കുന്നത്. ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ അല്‍ ദുഹൈലിന്റെ താരമാണ് തഹ്സിന്‍. സ്റ്റാര്‍സ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനായ തഹ്സിന്‍ ഖത്തര്‍ ദേശീയ ടീമിനായി അണ്ടര്‍ 16, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളില്‍ കളിച്ചിട്ടുണ്ട്.

തലശ്ശേരി സ്വദേശിയും 1992 ലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീം അംഗവുമായ ജംഷിദിന്റെയും വളപട്ടണം ഷൈമാസില്‍ ഷൈമയുടെയും മകനാണ് 19 കാരനായ തഹ്‌സിന്‍. കാര്യങ്ങള്‍ ഒത്തുവന്നാല്‍ ജൂണ്‍ 11 ന് നടക്കുന്ന ഇന്ത്യ-ഖത്തര്‍ പോരാട്ടത്തില്‍ സഹല്‍ നീല കുപ്പായത്തില്‍ അണിനിരക്കുമ്പോള്‍ മെറൂണ്‍ ജേയ്സിയില്‍ ഖത്തറിന് വേണ്ടി തഹ്സിന്‍ അണിനിരക്കും.

Top