ജലാംശം നല്‍കുന്നതിനു പുറമേ ദഹനത്തിനും കരിക്കിന്‍ വെള്ളം പതിവായി കുടിക്കുന്നത് സഹായിക്കുന്നു. കരിക്കിന്‍ വെള്ളം കുടിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്താനും സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ രോഗങ്ങള്‍ തടയാനും സഹായിക്കും ചുട്ടുപൊള്ളുന്ന വേനലില്‍ ഊര്‍ജത്തോടെയിരിക്കാന്‍ സഹായിക്കുന്ന പാനീയമാണ് കരിക്കിന്‍ വെള്ളം. കോളയോ, സോഡയോ കഴിക്കുന്നതിനുപകരം കരിക്കിന്‍ വെള്ളം ശീലമാക്കാവുന്നതാണ്. എല്ലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കാനും ക്ഷീണം അകറ്റാനും വേനല്‍ച്ചൂടിനെ മറികടക്കാനും ഈ പാനീയം സഹായിക്കും. സോഡിയം, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളാല്‍ സമ്പന്നമായ പ്രകൃതിദത്ത പാനീയമാണ് ഇത്. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും തേങ്ങാവെള്ളത്തിന് കഴിയും. ഇതിലെ പൊട്ടാസ്യവും മഗ്‌നീഷ്യവുമെല്ലാം തന്നെ ഏറെ ഗുണം നല്‍കുന്നു. ശരീരത്തിലെ നിര്‍ജലീകരണം തടയാന്‍ സഹായിക്കുന്ന ഉത്തമമായ ഒരു പാനീയമാണിത്. ജലാംശം നല്‍കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും ഉള്‍പ്പെടുത്തുക എന്നത് വളരെ പ്രധാനമാണ്.
സ്വാഭാവികമായി ജലാംശം നല്‍കുന്നതും ഉന്മേഷദായകവുമായ പാനീയങ്ങളില്‍ ഒന്നാണ് കരിക്കിന്‍ വെള്ളം.പൊട്ടാസ്യം, കാല്‍സ്യം, സോഡിയം തുടങ്ങിയ പ്രകൃതിദത്തമായ അവശ്യ ധാതുക്കളാല്‍ സമ്പന്നവും, ഊര്‍ജ്ജം നല്‍കുന്നതില്‍ പ്രധാനിയും, നാരുകളാല്‍ സമൃദ്ധവുമായ ഒന്നാണ് കരിക്കിന്‍ വെള്ളം. ഗ്യാസ്, അസിഡിറ്റി പ്രശങ്ങള്‍ പരിഹരിക്കാനും കുടലിനെ ഫലപ്രദമായി വൃത്തിയാക്കുവാനും കരിക്കിന്‍ വെള്ളം ഏറെ സഹായിക്കും. കരിക്കിന്‍ വെള്ളത്തില്‍ കലോറി, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവ കുറവാണ്. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് അവരുടെ സമീകൃതാഹാരത്തിന്റെ ഭാഗമായി ഇത് കുടിക്കാവുന്നതാണ്. കരിക്കിന്‍ വെള്ളത്തില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെയും സഹായിക്കുന്നു. അതുകൂടാതെ ആന്റി മൈക്രോബിയല്‍ ഗുണങ്ങളുള്ള കരിക്കിന്‍ വെള്ളം അണുബാധകളില്‍ നിന്നു സംരക്ഷണമേകുന്നു.