യുപിയിൽ പിന്നാക്കവിഭാഗം വിദ്യാർത്ഥികൾ പുറന്തള്ളപ്പെടുന്നു; യോഗിക്ക് കത്തെഴുതി കേന്ദ്രമന്ത്രി അനുപ്രിയ

യുപിയിൽ പിന്നാക്കവിഭാഗം വിദ്യാർത്ഥികൾ പുറന്തള്ളപ്പെടുന്നു; യോഗിക്ക് കത്തെഴുതി കേന്ദ്രമന്ത്രി അനുപ്രിയ

ലഖ്നൗ: യുപിയില്‍ പിന്നാക്കവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അവര്‍ക്കനുവദിക്കപ്പെട്ട സംവരണ സീറ്റില്‍പ്പോലും പുറന്തള്ളപ്പെടുന്നുവെന്ന് അപ്നാ ദള്‍ നേതാവും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേല്‍ ആരോപിച്ചു. ഇത്തരത്തില്‍ ഒരുപാട് പരാതികള്‍ തനിക്ക് വരുന്നുണ്ടെന്നും വേഗത്തില്‍ അവ പരിഹരിക്കണമെന്നും അനുപ്രിയ ആവശ്യപ്പെടുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എഴുതിയ കത്തിലാണ് അനുപ്രിയ പട്ടേല്‍ തന്റെ ആശങ്ക പങ്കുവെച്ചത്. ‘മോദി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ സ്‌കൂളുകള്‍, സൈനിക സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പിന്നാക്കവിഭാഗത്തിലെ കുട്ടികള്‍ക്ക് പഠിക്കാനായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

എന്നാല്‍ അവിടങ്ങളില്‍ ചെന്ന കുട്ടികള്‍ക്ക് തങ്ങള്‍ യോഗ്യരല്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. അഭിമുഖം അടക്കമുളള എല്ലാ കടമ്പകളും കടന്ന ശേഷമാണ് കുട്ടികള്‍ക്ക് ഇത്തരത്തില്‍ അറിയിപ്പ് ലഭിക്കുന്നത്’ എന്നും അനുപ്രിയ കത്തില്‍ പറയുന്നുണ്ട്. ബിജെപി തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടിരിക്കുന്ന സമയത്താണ് അനുപ്രിയയുടെ ഇത്തരത്തിലൊരു കത്ത് എന്നത് ശ്രദ്ധേയമാണ്. പിന്നാക്കവിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്ന് ബിജെപി വിലയിരുത്തുന്ന സമയത്താണ് യുപി മുഖ്യമന്ത്രിക്ക് അനുപ്രിയ നേരിട്ട് കത്തയച്ചിരിക്കുന്നത്. കത്തിനെതിരെ ബിജെപിയില്‍ വിയോജിപ്പുകള്‍ ഉയരുന്നുണ്ട്.

Top