പശ്ചിമ ബംഗാളില്‍ ഗുട്ഖ, പാന്‍ മസാല എന്നിവയുടെ നിരോധനം നവംബര്‍ 7 മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി

പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന ആരോഗ്യ വകുപ്പ് ഈ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 24 ന് നോട്ടീസ് നല്‍കിയിരുന്നു.

പശ്ചിമ ബംഗാളില്‍ ഗുട്ഖ, പാന്‍ മസാല എന്നിവയുടെ നിരോധനം നവംബര്‍ 7 മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി
പശ്ചിമ ബംഗാളില്‍ ഗുട്ഖ, പാന്‍ മസാല എന്നിവയുടെ നിരോധനം നവംബര്‍ 7 മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഗുട്ഖ, പാന്‍ മസാല എന്നിവയുടെ നിരോധനം 2025 നവംബര്‍ വരെ നീട്ടി. പുകയില- നിക്കോട്ടിന്‍ അടങ്ങിയ ഗുട്ഖ, പാന്‍ മസാല ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, സംഭരണം, വില്‍പ്പന, വിതരണം എന്നിവയുടെ നിരോധനമാണ് ഒരു വര്‍ഷത്തേക്ക് കൂടി സര്‍ക്കാര്‍ നീട്ടിയത്. പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന ആരോഗ്യ വകുപ്പ് ഈ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 24 ന് നോട്ടീസ് നല്‍കിയിരുന്നു.

Also Read: ചുമര്‍ചിത്രങ്ങളുടെ ചരിത്രപ്രാധാന്യം പൊതുജനങ്ങളെ അറിയിക്കാനായി ബോധവത്കരണവും വേണം: അടൂര്‍ ഗോപാലകൃഷ്ണന്‍

നോട്ടീസില്‍ പറയുന്നത് പ്രകാരം, ”പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഏതെങ്കിലും ഭക്ഷ്യവസ്തുവിന്റെ ഉല്‍പ്പാദനം, സംഭരണം, വിതരണം അല്ലെങ്കില്‍ വില്‍പന എന്നിവ നിരോധിക്കാന്‍ 2006ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ടിന്റെ സെക്ഷന്‍ 30 പ്രകാരം സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് അധികാരമുണ്ട്”. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഈ തീരുമാനം 2011-ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ വിവിധ വ്യവസ്ഥകളുമായി യോജിച്ച്, ഹാനികരമായ വസ്തുക്കളുടെ വില്‍പ്പനയെ നിയന്ത്രിക്കുന്നു.Also Read:

Top