CMDRF

മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; സുരേഷ് ഗോപിക്കെതിരെ അന്വേഷണം

അനിൽ അക്കര എംഎൽഎയുടെ പരാതിയിലാണ് പ്രാഥമികാന്വേഷണത്തിന് നിർദ്ദേശം

മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; സുരേഷ് ഗോപിക്കെതിരെ അന്വേഷണം
മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; സുരേഷ് ഗോപിക്കെതിരെ അന്വേഷണം

തൃശ്ശൂർ : തൃശ്ശൂരിൽ മാധ്യമ പ്രവർത്തകരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി കയ്യേറ്റം ചെയ്ത സംഭവത്തിൽ അന്വേഷണം. അനിൽ അക്കര എംഎൽഎയുടെ പരാതിയിലാണ് പ്രാഥമികാന്വേഷണത്തിന് നിർദ്ദേശം നൽകിയത്. തൃശൂർ സിറ്റി എ സി പിക്കാണ് കമ്മീഷ്ണർ നിർദ്ദേശം നൽകിയത്. പരാതിക്കാരനിൽ നിന്നും മാധ്യമപ്രവർത്തകരിൽ നിന്നും വേണ്ടി വന്നാൽ മൊഴിയെടുക്കുമെന്ന് എസി പി അറിയിച്ചു. ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു പ്രകോപനം. രാമനിലയത്തിൽ നടനും കേന്ദ്രമന്ത്രിയുമായ നടന്റെ പ്രതികരണം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് സുരേഷ് ​ഗോപി തള്ളിമാറ്റുകയായിരുന്നു.

Also read: ആക്ഷൻ ത്രില്ലർ ഹീറോ ആണെന്നാണ് സുരേഷ് ഗോപി സ്വയം ചിന്തിക്കുന്നത്: ബിനോയ് വിശ്വം

തൃശ്ശൂരിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ കൈയ്യേറ്റം ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. സംഭവത്തിൽ കെയുഡബ്ല്യൂജെ പ്രതിഷേധിച്ചു. ജനാധിപത്യ രീതിയിലല്ലാത്ത പ്രതികരണമാണ് സുരേഷ് ഗോപിയിൽ നിന്നും ഉണ്ടായത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ ശാരീരികമായി നേരിടാനുളള കേന്ദ്രമന്ത്രിയുടെ ശ്രമം ഞെട്ടിക്കുന്നതാണ്. ലോകത്ത് എവിടെയും ഒരു പരിഷ്കൃത സമൂഹവും അംഗീകരിക്കുന്ന നടപടിയല്ലിത്. ജനാധിപത്യ മര്യാദയുടെ പ്രഥാമിക പാഠം അറിയുന്ന ഒരു നേതാവും ഇത്തരത്തിൽ പെരുമാറില്ല. തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയാൻ സുരേഷ് ഗോപി തയ്യാറാവണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടിരുന്നു.

Top