തിരുവനന്തപുരം: കോൺഗ്രസ് നേതാവിനെ സ്പിരിറ്റുമായി പിടിച്ച സംഭവത്തിൽ പ്രതികരണവുമായി എം.ബി രാജേഷ്. കള്ളപ്പണം കൊണ്ടുവന്നതിന് പിറകെ വ്യാജ മദ്യം ഒഴുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് രാജേഷ് കുറ്റപ്പെടുത്തി. ഇതും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറയട്ടെയെന്നും കോൺഗ്രസിന്റെ മുഖം വികൃതമാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
രാഹുലിന്റെ പ്രചാരണ വിഡിയോ പത്തനംതിട്ട സിപിഐഎം ഫേസ്ബുക്ക് പേജിൽ വന്ന സംഭവത്തിലും എം.ബി രാജേഷ് പ്രതികരിച്ചു. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചവർക്ക് ഫേസ്ബുക്ക് ഹാക്ക് ചെയ്യാൻ എന്തു പ്രയാസമെന്നായിരുന്നു മന്ത്രി ചോദിച്ചത്. പത്തനംതിട്ടയാണ് വ്യാജ തിരിച്ചറിയൽ കാർഡിന്റെ പ്രഭവ കേന്ദ്രം. ഈ തിരഞ്ഞെടുപ്പിൽ പാലക്കാടും വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കാനുള്ള നീക്കം നടക്കുന്നുണ്ട്. കള്ളവോട്ട് ചെയ്യാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Also Read: ആലപ്പുഴയിൽ വിഷം ചേർത്ത തേങ്ങാകഷ്ണം കഴിച്ച വിദ്യാർത്ഥിനി മരിച്ചു
ഇന്നലെ 39 കന്നാസുകളിൽ സൂക്ഷിച്ച സ്പിരിറ്റാണ് എക്സൈസ് സംഘം പിടികൂടിയത്. വണ്ണാമട മലയാണ്ടി കൗണ്ടന്നൂരിലെ സ്വകാര്യ വ്യക്തിയുടെ തെങ്ങിൻതോപ്പിലെ ഷെഡിൽ നിന്നാണ് സ്പിരിറ്റ് കണ്ടെത്തിയത്. എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.